കൊല്ലം : കുണ്ടറയിൽ ആംബുലൻസുകൾക്ക് ഊര് വിലക്കെന്ന് പരാതി. ആംബുലൻസുകൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
കോവിഡിന്‍റെ പേരിൽ ആംബുലൻസുകൾ പാർക്ക് ചെയ്യാൻ കുണ്ടറയിൽ അനുവദിക്കുന്നില്ലെന്നാണ് ഡ്രൈവർമാരുടെ പരാതി. വാഹനം പാർക്ക് ചെയ്താൽ പ്രദേശവാസികളെന്ന പേരിൽ ഒരു കൂട്ടർ ദൈനം ദിനം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. സോഷ്യൽ മീഡീയാ വഴി ഇക്കൂട്ടർ വ്യാജ പ്രചാരണം നടത്തുകയാണെന്ന് ഡ്രൈവർമാർ പറയുന്നു.
കോവിഡിന്‍റെ മറവിൽ ഒരു സംഘം കുണ്ടറയിൽ പരിഭ്രാന്തി പരത്തുകയാണെന്ന് പോലീസും പറയുന്നു. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കുണ്ടറയിൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആംബുലൻസുകൾക്ക് നേരെ അതിക്രമം ആരംഭിച്ചത്.