കൊച്ചി: കൊല്ലം കുണ്ടറയില്‍ സക്കീര്‍ ബാബുവെന്ന യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. കുണ്ടറ സ്വദേശികളായ പ്രജീഷ്, ബിന്റോ സാബു എന്നിവരാണ് പിടിയിലായത്. കൊച്ചി ഇടപ്പള്ളിയില്‍നിന്ന് എളമക്കര പോലീസാണ് ഇവരെ പിടികൂടിയത്. വാഹനപരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സക്കീര്‍ ബാബുവിനെ മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് പ്രജീഷ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ബിന്റോ സാബുവിന്റെ സഹായത്തോടെ കൊല്ലത്തുനിന്ന് ചരക്ക് ലോറിയില്‍ ഇടപ്പള്ളിയിലെത്തുകയായിരുന്നു.
കുണ്ടറയില്‍ യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍
RECENT NEWS
Advertisment