കൊല്ലം : ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ ആദ്ധ്യാത്മിക സാംസ്കാരിക കൂട്ടായ്മയായ പാഞ്ചജന്യം ഭാരതം വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട കുടശ്ശനാട് മുരളിയെ ആദരിച്ചു. ഇന്ത്യൻ ഓവർവീസ് ബാങ്ക് സീനിയർ മാനേജർ ആയി വിരമിച്ചതിന് ശേഷം കഴിഞ്ഞ ഒരു പതിറ്റാണ്ടായി പൊതു പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ കുടശ്ശനാട് മുരളി കേരള ക്ഷേത്ര സമന്വയ സമിതി വർക്കിംഗ് പ്രസിഡൻ്റ് കൂടിയാണ്. കൗൺസിൽ ഓഫ് സോഷ്യല്‍ ആന്റ് ചാരിറ്റബിള്‍ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഐക്യ രാഷ്സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി.ഇടിക്കുളയാണ് ആദരിച്ചത്. പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം എ. കെ സുരേഷ് അധ്യക്ഷത വഹിച്ചു. 53 വയസ്സിനുള്ളിൽ 119 തവണ രക്തം ദാനം നിർവഹിച്ച പീപ്പിൾ ബ്ലഡ് ഡോനേഷൻ ആർമി കോർഡിനേറ്റർ ഫസീല ബീഗഞ്ഞ അനുമോദിച്ചു. കസ്തൂര്‍ബാ ഗാന്ധി ഭവൻ കോർഡിനേറ്റർ സിന്ദു ചേലക്കോട്ട് നേതൃത്വം നല്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1