പാലക്കാട് : കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറേ തുരങ്കമുഖത്തേക്കുള്ള റോഡ് പണി നിലവില്‍ അവസാന ഘട്ടത്തിലെത്തി. അടുത്ത മാസം ആദ്യവാരത്തോടെ റോഡ് തുറന്നു കൊടുക്കുമെന്നാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്. നിലവില്‍ തുരങ്കത്തിന് മുന്നില്‍ ഉണ്ടായിരുന്ന പാറ മുഴുവനും പൊട്ടിച്ചു നീക്കിയിട്ടുണ്ട്. കൂടാതെ ഉടന്‍ തന്നെ മെറ്റിലിങ്ങും ടാറിങ്ങും ആരംഭിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങള്‍ നിലവില്‍ ഒറ്റവരിയായാണ് സഞ്ചരിക്കുന്നത്. അതിനാല്‍ തന്നെ ഗതാഗത കുരുക്ക് ഇവിടെ രൂക്ഷമാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി റോഡിന്റെ നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ ദേശീയപാത അതോറിറ്റി നിര്‍മാണ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തിരുന്നു.
കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറേ തുരങ്കമുഖത്തേക്കുള്ള റോഡ് പണി അവസാന ഘട്ടത്തില്‍
RECENT NEWS
Advertisment