കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കുട്ടവഞ്ചികൾ പൊളിഞ്ഞിളകി തുടങ്ങി. കർണ്ണാടകയിലെ ഹൊഗാനക്കലിൽ നിന്നും 2021ൽ ഇരുപത്തിയാറ് കുട്ടവഞ്ചികളാണ് അടവിയിൽ എത്തിച്ചത്. അടവിയിൽ എത്തിച്ച കുട്ടവഞ്ചികൾ ടാർ തേച്ച് ബലപെടുത്തിയാണ് സവാരിക്കായി ഉപയോഗിക്കുന്നത്. എന്നാൽ തുടർച്ചയായി സവാരികൾ ചെയ്യുന്ന വഞ്ചികൾ ഇപ്പോൾ ഈറപൊളികൾ ഇളകി അപകടവസ്ഥയിലായ നിലയിലാണ്. കാലപ്പഴക്കം ചെല്ലുന്ന കുട്ടവഞ്ചികൾ ആളുകൾ കയറിയാൽ ഒടിയുന്നത് മൂലം മുളകൾ കീറി കെട്ടി ബലപെടുത്തിയാണ് ഉപയോഗിക്കുന്നത്. കുട്ടവഞ്ചികൾ ജീർണിച്ച് തുടങ്ങിയാൽ ഇത് ഭാരം കയറുമ്പോൾ പുറത്തേക്ക് വളഞ്ഞ് ഒടിയുകയാണ് ചെയ്യുന്നത്. പുതിയ കുട്ടവഞ്ചികൾ എത്തിച്ചെങ്കിൽ മാത്രമേ യാത്ര സുഗമമാകു.
പൊളിഞ്ഞിളകി അടവിയിലെ കുട്ടവഞ്ചികൾ
RECENT NEWS
Advertisment