ശബരിമല : പുതുവര്‍ഷ പുലരിയില്‍ ശബരീശ സന്നിധിയില്‍ തിരുവാതിരച്ചുവടുകള്‍ വെച്ച് കുട്ടി മാളികപ്പുറങ്ങള്‍. തിരുവനന്തപുരം വെഞ്ഞാറമൂട് ജീവകല കലാസാംസ്‌കാരിക മണ്ഡലത്തിലെ 13 നര്‍ത്തകിമാരാണ് സന്നിധാനം ഓഡിറ്റോറിയത്തില്‍ ചുവടുവെച്ചത്. ജീവ കലയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് 9 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ തിരുവാതിര അയ്യപ്പന് മുന്നില്‍ അര്‍ച്ചനയായി അവതരിപ്പിക്കുന്നത്.
എസ് ആര്‍ ആര്‍ദ്ര, വി എസ് നിരഞ്ജന, എസ് വൈഗ, നിരഞ്ജന റെജി, എ എച്ച് വൈഗ, എസ് ആര്‍ പ്രസിദ്ധ, ദേവനന്ദ എസ് നായര്‍, സാധിക സുനിമോന്‍, എം എ ദുര്‍ഗ, ജി ഋതുനന്ദ, നില സനില്‍, എം ജെ അനുജിമ, എസ് ആര്‍ ആദിലക്ഷ്മി എന്നിവരാണ് അയ്യപ്പ സ്തുതികള്‍ക്കൊപ്പം ആടിയത്. നമിത സുധീഷ്, അനില്‍ കെ ഗോപിനാഥ് എന്നിവരാണ് പരിശീലകര്‍. ഹരിവരാസന കീര്‍ത്തനം രചിച്ച് ഒരു നൂറ്റാണ്ട് പൂര്‍ത്തിയായപ്പോള്‍ ‘ഹരിഹരാത്മജം’ എന്ന പേരില്‍ ജീവകല 100 ഗായകരെ പങ്കെടുപ്പിച്ച് ഈ കീര്‍ത്തനം ആലപിച്ചിരുന്നു. ആദ്യമായാണ് 100 പേര്‍ ഒരുമിച്ച് ഹരിവരാസനം പാടിയത്. ഹരിവരാസനം ട്രസ്റ്റ് ചെയര്‍മാന്‍ പി മോഹന്‍കുമാര്‍, ട്രസ്റ്റ് ഹൈദരാബാദ് ഭാരവാഹി പുറക്കാട് കോന്നകത്ത് സത്യനാരായണ, ജീവകലാ സെക്രട്ടറി വി എസ് ബിജുകുമാര്‍, ജോ. സെക്രട്ടറി പി മധു, ട്രഷറര്‍ കെ ബിനുകുമാര്‍, ചലച്ചിത്ര കലാസംവിധായകന്‍ സന്തോഷ് വെഞ്ഞാറമൂട് എന്നിവര്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.