തിരുവല്ല : കുറ്റൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് ദുരിതാശ്വാസം ‘കരുതല്‍ പദ്ധതിയുടെ’ മൂന്നാംഘട്ട ഭക്ഷ്യ കിറ്റ് വിതരണം നടന്നു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ചു രണ്ടാം വാര്‍ഡ് മെമ്പര്‍ പ്രവീണിനു കൈമാറി നിര്‍വഹിച്ചു. മൂന്നാം ഘട്ടത്തില്‍ 200 കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ കിറ്റ് വിതരണം ചെയ്യുന്നത്.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ മേല്‍നോട്ടത്തില്‍ ആര്‍ആര്‍ടി, ആശാ, കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെയാണ് അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ ‘കരുതല്‍ പദ്ധതി’ യുടെ കിറ്റുകള്‍ എത്തിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണ്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാബു കുറ്റിയില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ടി എബ്രാഹാം, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ ആര്‍.നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.