തിരുവല്ല : ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന എന്ന പ്രാഥമിക ഉത്തരവാദിത്വം നിര്‍വഹിക്കാതെ ഭരണത്തിന്റെ മറവില്‍ അക്രമികള്‍ക്കും കൊട്ടേഷന്‍ സംഘത്തിനും ഒത്താശ ചെയ്യുന്ന പോലീസ് നിയമവാഴ്ച അട്ടിമറിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടും മുന്‍ എം.എല്‍.എയുമായ ജോസഫ് എം. പുതുശ്ശേരി പറഞ്ഞു.
കഴിഞ്ഞ ദിവസം വഴി വെട്ടിന്റെ മറവില്‍ തെങ്ങേലി പൂതിരികാട്ടു വീട്ടില്‍ രമണനെയും കുടുംബത്തെയും അതിദാരുണമായ രീതിയില്‍ അക്രമത്തിന് ഇരയാക്കുകയായിരുന്നു. സ്പോടക വസ്തുക്കളും മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യാതെ സംരക്ഷണം ഒരുക്കുന്നത് സാമാന്യ ജനങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണെന്നും പുതുശ്ശേരി പറഞ്ഞു. അക്രമത്തിന് ഉത്തരവാദികളായ നാല് പ്രതികള്‍ അറസ്റ്റിലായി ജയിലില്‍ കഴിയുമ്പോല്‍ ഏഴാം പ്രതിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നാട്ടില്‍ സ്വൈര്യവിഹാരം നടത്തുകയാണ്. അക്രമത്തിന് നേത്രുത്വം നല്‍കിയ പഞ്ചായത്ത് പ്രസിഡന്റ് തലസ്ഥാനം രാജിവെക്കുവാന്‍ തയ്യാറാകണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു.