കുവൈറ്റ് സിറ്റി : ഉപയോഗിച്ച പാചക എണ്ണയുടെ കയറ്റുമതിക്ക് ഒരു വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി കുവൈറ്റ്. ജൈവ ഇന്ധന വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഉപയോഗിച്ച പാചക എണ്ണ നൂതന സാങ്കേതിക വിദ്യയിലൂടെ ജൈവ ഇന്ധനമാക്കും. ഇതുവഴി സുസ്ഥിര വികസനവും ഊർജ സുരക്ഷയും വരുമാന സ്രോതസും ഉറപ്പാക്കാം. ഇതുപയോഗിച്ച് ബയോഡീസൽ, വൈറ്റ് ഡീസൽ എന്നിവ ഉണ്ടാക്കാം. വിവിധ തരം മെഷീനുകളും ബസ്, ലോറി, പിക്കപ്പ്, ട്രക്ക് എന്നിവയും പ്രവർത്തിക്കാൻ ബയോ ഡീസൽ ഉപയോഗിക്കാം. മേഖലയിൽ പ്രവർത്തിക്കുന്നതിന് വാണിജ്യ വ്യവസായ മന്ത്രാലയം, പരിസ്ഥിതി പബ്ലിക് അതോറിറ്റി, വ്യവസായ പബ്ലിക് അതോറിറ്റി എന്നിവയിൽ നിന്ന് ലൈസൻസുകൾ നേടൽ നിർബന്ധമാണ്. ഉപയോഗിച്ച പാചക എണ്ണ ലൈസൻസില്ലാത്ത വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകാൻ പാടില്ലെന്നും കുവൈറ്റ് ഓർമിപ്പിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഓൺലൈനായി നടത്തണം. ഉപയോഗിച്ച ശേഷം ഒഴുക്കിക്കളയുന്ന എണ്ണ വെള്ളത്തിൽ നിന്നു മാറ്റാനും പരിസ്ഥിതി പ്രശ്നം ഒഴിവാക്കാനുമായി സർക്കാർ വൻതോതിൽ പണം ചിലവാക്കി വരുന്നു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇവ സംസ്കരിച്ചെടുക്കുന്നതിന് ഇത്രയും ചിലവ് വരില്ല. പുതിയ വരുമാനമാർഗം തുറക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033