കുവൈത്ത് : കുവൈത്തില്‍ വാണിജ്യ സമുച്ചയത്തില്‍ തീപിടുത്തം. രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍പ്പെട്ട് മരിച്ചത് ഏതു രാജ്യക്കാരെന്ന് അറിവായിട്ടില്ല. ജഹ്‌റ പ്രദേശത്ത് ഒരു വാണിജ്യ സമുച്ചയത്തില്‍ ഇന്ന് കാലത്തു 10.45 നാണ് സംഭവം.
അപകടത്തില്‍ രണ്ട് തൊഴിലാളികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെട്ടിടത്തില്‍ കുടുങ്ങിക്കിടന്ന അഞ്ച് തൊഴിലാളികളെ രക്ഷപെടുത്താന്‍ കഴിഞ്ഞതായി അഗ്നിശമന വിഭാഗം പറഞ്ഞു. ആയിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ളതും മൂന്ന് നിലകളുള്ളതുമായ സമുച്ചയത്തിനുള്ളില്‍ പുകയുടെ സാന്ദ്രത മൂലമാണ് തൊഴിലാളികളുടെ മരണം സംഭവിച്ചതെന്ന് ജനറല്‍ ഫയര്‍ ബ്രിഗേഡിന്റെ പബ്ലിക് റിലേഷന്‍സ് അറിയിച്ചു.
സമുച്ചയത്തിന്റെ എല്ലാ നിലകളിലും തീ പടര്‍ന്നതിനെ തുടര്‍ന്ന് 4 യുണിറ്റ് ടെക്നിക്കല്‍ റെസ്ക്യൂ സെന്ററുകളില്‍ നിന്നുള്ള അഗ്നിശമന സേനാ സംഘങ്ങളും പാരാമെഡിക്കല്‍, പോലിസ് എന്നിവരും രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി.