Tuesday, February 11, 2025 8:13 pm

കുഴൽമന്ദം വാഹനാപകടം ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് സ്വാഗതം ചെയ്ത് മരിച്ച യുവാവിന്‍റെ കുടുംബം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കുഴൽമന്ദം വാഹനാപകടം അന്വേഷിക്കാൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് അപകടത്തിൽ മരിച്ച യുവാക്കളുടെ കുടുംബം. തുടക്കത്തിൽ പോലീസിന്‍റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച ഉണ്ടായെന്നും നിസാര വകുപ്പ് ചുമത്തി പ്രതിയെ വിട്ടയക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. അപകടത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അപകടത്തിൽ  മരിച്ച ആദർശിന്‍റെ കുടുംബം.

കെഎസ്ആർടിസി ഡ്രൈവർ പ്രകോപിതനായിരുന്നുവെന്ന നിലപാടിൽ കുടുംബം ഉറച്ച് നിൽക്കുന്നു. കാടാംകോട് വെച്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടിയപ്പോൾ തർക്കം ഉണ്ടായിട്ടുണ്ട്. ഇതിന്‍റെ പ്രകോപനമാണ് പിന്നീട് ബോധപൂർവ്വം അപകടമുണ്ടാക്കാൻ കാരണമെന്ന് കുടുംബം ആരോപിക്കുന്നു. പോലീസ് കേസ് ശരിയായി അന്വേഷിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അപകടത്തിൽ മരിച്ച ആദർശിന്‍റെ കുടുംബം വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പാലക്കാട് വെള്ളപ്പാറയിൽ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടം. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസ് തട്ടി പാലക്കാട് കാവശ്ശേരി സ്വദേശി ആദർശ്, കാഞ്ഞങ്ങാട് മാവുങ്കാൽ ഉദയൻകുന്ന് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്. ലോറിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഒരു കാറിന്റെ ഡാഷ് ബോർഡിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് കെഎസ്ആർടിസി ബസിന്റെ പങ്ക് വ്യക്തമായത്. റോഡിന്റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ കെഎസ്ആർടിസി ബസ് ഡ്രൈവർ തൃശൂർ പീച്ചി സ്വദേശി സി എൽ ഔസേപ്പിനെ കുഴൽമന്ദം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കെഎസ്ആർടിസി ഇയാളെ സസ്പെന്റ് ചെയ്തിരിക്കുകയാണ്. നിലവിൽ ഇയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ, അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെന്മാറ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

0
പാലക്കാട്: നെന്മാറ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിച്ചു....

മക്കളുടെ മുമ്പിൽ വെച്ച് യുവാവിനെ കഴുത്തറുത്ത് കൊന്ന കേസിൽ ഭാര്യയും സുഹൃത്തും അറസ്റ്റിലായി

0
മുംബൈ: മക്കളുടെ മുമ്പിൽ വെച്ച് യുവാവിനെ കഴുത്തറുത്ത് കൊന്ന കേസിൽ ഭാര്യയും...

2000 കോടിയുടെ നിക്ഷേപ തട്ടിപ്പ് ; പണം പിരിച്ചത് അള്ളാഹുവിന്റെ പേരു പറഞ്ഞ് ;...

0
തിരുവനന്തപുരം: അല്‍ മുക്താദിര്‍ ജുവല്ലറിയുടെ പേരില്‍ തട്ടിപ്പിന് ഇരയായവര്‍ പണം തിരികെ...

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുടങ്ങുന്നത് വിദ്യാഭ്യാസ കച്ചവടത്തിനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

0
തൃശ്ശൂർ: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുടങ്ങുന്നത് വിദ്യാഭ്യാസ കച്ചവടത്തിനല്ലെന്ന് മുഖ്യമന്ത്രി പിണറായി...