കൊച്ചി : തൃക്കാക്കരയില്‍ യുഡിഎഫ് പ്രചാരണത്തിന് വിളിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നേതൃത്വം ഒരു കാര്യവും സംസാരിച്ചിട്ടില്ലെന്നും, ആര്‍ക്കുവേണ്ടി വോട്ട് തേടുമെന്ന കാര്യത്തില്‍ തന്റെ നിലപാട് പതിനൊന്ന് മണിക്ക് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമ തോമസുമായി തനിക്ക് നല്ല ബന്ധമുണ്ട്.
പക്ഷേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം സംസാരിച്ചിട്ടില്ലെന്നും കെ.വി തോമസ് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കാക്കരയില്‍ കെ.വി തോമസ് ഇടതുപക്ഷത്തിന് വേണ്ടി വോട്ടു തേടുമെന്ന് അഭ്യൂഹങ്ങളുണ്ട്. നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കെ.വി തോമസ് പങ്കെടുക്കുമെന്നാണ് സൂചന.