Tuesday, July 8, 2025 1:38 pm

ആര് ജയിക്കുമെന്ന് പറയാനാകില്ല ; തൃക്കാക്കരയില്‍ വികസന രാഷ്ട്രീയത്തിനൊപ്പമാണ് താനെന്ന് കെ.വി തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കരയില്‍ വികസന രാഷ്ട്രീയത്തിനൊപ്പമാണ് താനെന്ന് കെ.വി തോമസ്. തൃക്കാക്കരയില്‍ ജനങ്ങളുടെ തിരഞ്ഞെടുപ്പാണ്. ആര് ജയിക്കുമെന്ന് പറയാനാകില്ല. കോണ്‍ഗ്രസ് നേതൃത്വം ആശയ വിനിമയം നടത്തിയിട്ടില്ല. എല്‍ഡിഎഫുമായി ആശയ വിനിമയം ഉണ്ടായിട്ടില്ല. കെ – റെയില്‍ പോലുള്ള പദ്ധതികള്‍ നടപ്പാകണമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഈ മാസം 31 നാണ് നടക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഈ മാസം നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.

11-ാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പിന്‍വലിക്കാനുള്ള അവസാന തീയതി 16 ആണ്. പി.ടി തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കോണ്‍ഗ്രസ് കടക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്നു ഔദ്യോഗിക ചര്‍ച്ച തിരുവനന്തപുരത്ത് നടന്നേക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രാഥമിക ചര്‍ച്ചകളും ഇന്ന് ഉണ്ടായേക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. പി.ടിയുടെ പത്നി ഉമാ തോമസിന് സാധ്യതയുണ്ടെന്നാണ് സൂചനകള്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യ മന്ത്രിയുടെ രാജിക്കായി കവിയൂരിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം

0
കവിയൂർ : ആരോഗ്യ മന്ത്രിയുടെ രാജിക്കായി കവിയൂരിലും യൂത്ത് കോൺഗ്രസ്...

ഹേമചന്ദ്രൻ കൊലപാതക കേസിലെ മുഖ്യ പ്രതി നൗഷാദ് കൊച്ചിയിൽ വിമാനം ഇറങ്ങില്ല

0
കൊച്ചി: ഹേമചന്ദ്രൻ കൊലപാതക കേസിലെ മുഖ്യ പ്രതി നൗഷാദ് കൊച്ചിയിൽ വിമാനം...

നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്ര‌തിയായ പോക്സോ കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

0
കോഴിക്കോട്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിൽ കുറ്റപത്രം സമർപ്പിച്ച്...