ആലപ്പുഴ: കായംകുളത്തുനിന്ന് ഇന്നലെ കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി. എറണാകുളം ഇടപ്പള്ളി ഭാഗത്തു നിന്നും ഇന്ന് പുലര്‍ച്ചെയാണ് ഇവരെ കണ്ടെത്തിയത്. കുട്ടികളെ കായംകുളം പോലീസിന് കൈമാറി. എസ് എസ് എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് വിദ്യാര്‍ത്ഥികളെ കാണാതായത്. ഇരുവരും ഒരേ ക്ലാസിലെ വിദ്യാര്‍ത്ഥികളായിരുന്നു. എസ് എസ് എല്‍സി ഫലം വന്നപ്പോള്‍ ഗ്രേഡ് കുറഞ്ഞുപോയെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും വീടുവിട്ട് ഇറങ്ങിയത്.
കായംകുളത്തുനിന്ന് കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി
RECENT NEWS
Advertisment