Friday, July 4, 2025 4:57 pm

ലാബ് പ്രവർത്തിച്ചത് ചട്ടങ്ങൾ പാലിച്ച് – പൂട്ടിച്ച നടപടി രാഷ്ട്രീയ പ്രേരിതം ; ഹൈക്കോടതിയിലേക്കെന്ന് ലാബ് ഉടമകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എല്ലാ ചട്ടങ്ങളും പാലിച്ചാണ് പ്രവർത്തിച്ചതെന്ന് കൊച്ചിയിൽ ജില്ലാ ഭരണകൂടം പൂട്ടിച്ച ഇടപ്പള്ളി ഹെൽത്ത് കെയർ ലാബ് ഉടമകൾ. സ്ഥാപനത്തിൽ നിന്ന് അച്ചടക്ക ലംഘനത്തിന് പുറത്താക്കിയ ജീവനക്കാരി രാഷ്രീയ സ്വാധീനം ഉപയോഗിച്ച് നടപടി എടുപ്പിച്ചതാണ്. പൂട്ടിച്ചതിനു പിന്നാലെ ഒരു മന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോണിലൂടെ വെല്ലുവിളിച്ചുവെന്നും ഉടമകൾ ആരോപിച്ചു.

തുടർച്ചയായി ഒരു മാസം ഒരേ പി.പി.ഇ കിറ്റ് ഉപയോ​ഗിക്കുന്നത് പ്രായോഗികമല്ലെന്നും കിറ്റുകൾ മാറി മാറി ഉപയോഗിക്കുന്നുണ്ടെന്നും ലാബ് ഉടമകൾ അവകാശപ്പെട്ടു. ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ലാബ് ഉടമ ടി.വിഷ്ണു കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തുടർച്ചയായി ഒരു മാസം ഒരേ പി പി ഇ കിറ്റ് ഉപയോ​ഗിച്ചുവെന്ന് കാണിച്ചാണ് കൊച്ചിയിലെ കൊച്ചിൻ ഹെൽത്ത് കെയർ ലാബ് ജില്ല ഭരണകൂടം അടപ്പിച്ചത്. ജില്ല കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ​ഗുരുതര അനാസ്ഥ കണ്ടെത്തിയത്. ലാബ് ഉടമ വൈറ്റില സ്വദേശി ജയകൃഷ്ണനെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തിട്ടുമുണ്ട്.

കൂടുതൽ വകുപ്പുകൾ ചുമത്തുന്നതും പരി​ഗണനയിലാണെന്ന് ജില്ല കളക്ടർ അറിയിച്ചു. ഐസിഎ൦ആ൪ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു ലാബ് പ്രവ൪ത്തിച്ചിരുന്നതെന്നു൦ കളക്ട൪ പറഞ്ഞു. കൊച്ചിയിലെ മറ്റ് സ്വകാര്യ ലാബുകളിലും കളക്ടറുടെ നേത‌ത്വത്തിൽ പരിശോധന നടന്നു. കൊവിഡ് പരിശോധനാ ഫല൦ സമയബന്ധിതമായി നൽകാത്തതു൦ തെറ്റായ വിവരങ്ങൾ നൽകുന്നതുമായ സ്ഥാപനങ്ങൾക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണാ ജോർജ്ജ് അധികാരത്തിൽ കടിച്ച് തൂങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ; അഡ്വ. വർഗ്ഗീസ് മാമ്മൻ

0
തിരുവല്ല : വീണാ ജോർജ് അധികാരത്തിൽ കടിച്ച് തൂങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്...

കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് എംവി ​ഗോവിന്ദൻ

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന...

ലഹരിക്കെതിരായ പ്രഭാത നടത്തം ; ഒരുക്കങ്ങള്‍ വിലയിരുത്തി രമേശ്‌ ചെന്നിത്തല

0
പത്തനംതിട്ട : പത്തനംതിട്ടയിൽ ജൂലൈ 14 ന് മുൻപ്രതിപക്ഷ...

പെരുമ്പാവൂരിൽ എക്സൈസിന്റെ ലഹരിവേട്ട ; 6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനക്കാരൻ അറസ്റ്റിലായി

0
കൊച്ചി: പെരുമ്പാവൂരിൽ എക്സൈസിന്റെ ലഹരിവേട്ട. 6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനക്കാരൻ അറസ്റ്റിലായി....