മാന്നാർ : കൃഷിക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ മാന്നാർ ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ച് കുരട്ടിശ്ശേരി പുഞ്ചയിലെ കർഷകർ കൃഷി ഉപേക്ഷിക്കാനൊരുങ്ങുന്നു. കുരട്ടിശ്ശേരി പുഞ്ചയിലെ പാടങ്ങളിലും തോടുകളിലും അടിഞ്ഞുകൂടിയ പായലും പോളയും കഴിഞ്ഞ ഒക്ടോബർ 30 – നു മുൻപു നീക്കം ചെയ്ത് നിലം ഒരുക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പാടശേഖരസമിതികൾക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് നെൽക്കൃഷി വികസനസമിതി ആരോപിക്കുന്നു. കർഷകരും കർഷകത്തൊഴിലാളികളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മുക്കം വാലേൽ ബണ്ട് റോഡിന്റെ നിർമാണം മുടങ്ങിയതോടെ നിലവിലുള്ള ബണ്ട് റോഡ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധം താറുമാറായിക്കിടക്കുന്നതും നെൽക്കൃഷിക്കു തടസ്സമാകുന്നു. മുൻ വർഷങ്ങളിലെ കൃഷിനാശത്തിന്റെ ഇൻഷുറൻസ് തുക ഭാഗികമായി മാത്രമാണ് ലഭിച്ചിട്ടുള്ളത്. കർഷകർക്കു നൽകിയ ഉറപ്പ് എത്രയുംവേഗം പാലിക്കാത്തപക്ഷം വരുംദിവസങ്ങളിൽ കൃഷി ഓഫീസും പഞ്ചായത്ത് ഓഫീസും ഉപരോധിക്കുമെന്നും കർഷകർ മുന്നറിയിപ്പു നൽകി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033