ന്യൂഡല്‍ഹി: ലഡാക്ക് മേഖലയില്‍ ചൈനീസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് ആദ്യമായി ഇന്ത്യന്‍ സൈന്യം കടന്നതായി റിപ്പോര്‍ട്ട്. പാങ്‌ഗോങ് പ്രദേശത്തെയും മറ്റും മാസങ്ങളായി തുടര്‍ന്നുവരുന്ന ഇന്ത്യ-ചൈന സംഘര്‍ഷങ്ങള്‍ ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി രാജ്യാന്തര ധാരണപ്രകാരം ഇരു രാജ്യങ്ങളും സൈനിക നീക്കം പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ചൈന മേഖലയിലെ പലയിടങ്ങളിലും നിന്ന് പൂര്‍ണമായി പിന്‍വാങ്ങാന്‍ തയ്യാറായില്ലെന്നും പലയിടത്തും സ്ഥിരം താവളങ്ങള്‍ നിലനിര്‍ത്തുകയായിരുന്നെന്നും ഉപഗ്രഹ ചിത്രങ്ങള്‍ കാണിച്ച് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ചില ആപ്പുകള്‍ ഇബിയ് ബാന്‍ ചെയ്തിരുന്നു.
ഗാട്ട് കരാര്‍ ലംഘിക്കാതെ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വരവ് നിയന്ത്രിക്കാന്‍ ആത്മനിര്‍ഭര്‍ ഭാരതിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും കൊണ്ടുവന്നു. പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയിലും നിരോധനമുണ്ടായി. ഇതേത്തുടര്‍ന്നൊക്കെ ഉഭയകക്ഷി ധാരണപ്രകാരം പൂര്‍വസ്ഥിതി പുലര്‍ത്താന്‍ തീരുമാനമായെങ്കിലും പതിവു പോലെ ചൈന പൂര്‍ണമായും അതു നടപ്പാക്കിയിരുന്നില്ല. അതിനിടെയിലാണ് ഇപ്പോള്‍ ഇന്ത്യ യഥാര്‍ത്ഥ നിയന്ത്രണരേഖ മറികടന്നു എന്ന് ഗ്ലോബല്‍ ടൈംസ് വെബ്‌സൈറ്റിലൂടെ അവതരിപ്പിച്ചത്.