Friday, July 4, 2025 7:35 am

കൊച്ചിയില്‍ അമ്മയും മൂന്ന് മക്കളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയില്‍ അമ്മയും മൂന്ന് മക്കളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയുടേയും മക്കളുടേയും മരണത്തിനു പിന്നില്‍ ഭര്‍ത്താവിന്റെ  അവിഹിതമെന്ന് സംശയം.

എടവനക്കാട് അണിയില്‍ കടപ്പുറത്ത് മുണ്ടങ്ങോട്ട് സനലിന്റെ ഭാര്യ വിനീത (24), മക്കളായ സവിനയ്(4), ശ്രാവണ്‍(2), സാന്ദ്ര (നാലുമാസം) എന്നിവരാണു മരിച്ചത്. ഭര്‍ത്താവ് സനലിന് ഒരു യുവതിയുമായി ബന്ധമുണ്ടെന്നും ആ യുവതി സനലിനോട് അമിതമായ സ്‌നേഹം പ്രകടിപ്പിക്കുന്നു എന്ന കാരണം മൂലമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പുറത്തു വരുന്ന വിവരം.

തന്റെ ഭര്‍ത്താവിനോട് അമിതമായി ആ യുവതി കാണിക്കുന്ന അടുപ്പം ഇഷ്ടമല്ലെന്നും വിനീതയുടെയും സനിലിന്റെയും സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാണ് യുവതിയെന്നും പേരുള്‍പ്പെടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. യുവതി മൂലമാണ് തനിക്ക് എപ്പോഴും ദേഷ്യം വരുന്നതെന്നും അവര്‍ മൂലമാണ് തന്റെ ഭര്‍ത്താവിന്റെ കയ്യില്‍ മുമ്പ് പരിക്ക് പറ്റിയതെന്നും പറയുന്നു. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും വിനീത പറയുന്നുണ്ട്.

ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് വിനീതയേയും കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ ഭര്‍ത്താവിന്റെ അനിയനും കുടുംബവും മാതാപിതാക്കളും മറ്റും ചേര്‍ന്ന് 11 കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നു. ഇന്നലെ രാത്രിയില്‍ സന്തോഷത്തോടെയാണ് വിനീത എല്ലാവരോടും സംസാരിച്ചത്. പിന്നീട് രാത്രിയില്‍ ഉറങ്ങാന്‍ നേരം ഭര്‍ത്താവ് സനില്‍ ഹാളിലാണ് കിടന്നിരുന്നത്. സനിലിന്റെ ഒപ്പം മൂത്ത മകന്‍ വിനയ് കിടന്നിരുന്നു. എന്നാല്‍ സനിലിന് പുലര്‍ച്ചെ കടലില്‍ മീന്‍ പിടിക്കാന്‍ പോകണ്ടതല്ലേ എന്ന് പറഞ്ഞ് മകനെ എടുത്ത് വിനീത മുറിയിലേക്ക് പോയി. പിന്നീട് പുലര്‍ച്ചെ കടലില്‍ പോകാനായി സനില്‍ എഴുന്നേറ്റ് മുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ബലമായി തള്ളിതുറന്നപ്പോള്‍ വിനീത ഫാന്‍ തൂക്കിയിരുന്ന കൊളുത്തില്‍ തൂങ്ങി നില്‍ക്കുന്നതാണ് കാണുന്നത്. അപ്പോഴേക്കും കുട്ടികളുടെ ജീവനും പോയിരുന്നു.

5 വര്‍ഷം മുമ്പായിരുന്നു സനിലിന്റെയും വിനീതയുടെയും വിവാഹം. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാര്‍ ആദ്യം എതിര്‍പ്പായിരുന്നു. വിവാഹ ശേഷം സന്തോഷത്തോടെയാണ് ഇരുവരും കഴിഞ്ഞു പോന്നത്. കൂട്ടു കുടുംബമായതിനാല്‍ വീട്ടില്‍ നിന്നും മാറി താമസിക്കാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് മറ്റൊരു യുവതിയുമായുള്ള ബന്ധം ആരോപിച്ച്‌ ഇരുവരും തമ്മില്‍ ഇടക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇത് പരിഹരിച്ച മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടയിലാണ് വിനീത കടുംകൈ ചെയ്തിരിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രി വീണാ ജോർജിനെതിരെ പരസ്യവിമർശനവുമായി സിപിഎം പ്രാദേശിക നേതാക്കൾ

0
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചതിന് പിന്നാലെ...

അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് പഞ്ചായത്ത് വൈസ് പ്രസി‍ഡന്‍റ്

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ്...

നാഷണൽ ഹെറാൾഡ് കേസിൽ വാദം ഇന്നും തുടരും

0
ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ വാദം ഇന്നും തുടരും. സോണിയ...

ഡാര്‍ക്ക് വെബ് വഴി ഒരു വര്‍ഷത്തിനിടെ ലഹരിയെത്തിച്ചത് പതിനായിരത്തിലധികം പേര്‍ക്ക്

0
കൊച്ചി: ഡാര്‍ക്ക് വെബ് വഴിയുളള ലഹരി കച്ചവടത്തിന് അറസ്റ്റിലായ മൂവാറ്റുപ്പുഴ എഡിസന്‍...