കണ്ണൂര്‍ : കണ്ണൂരില്‍ ഒന്‍പത് വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് അമ്മ വാഹിദയെ പോലീസ് അറസ്റ്റ് ചെയ്തു. ചാലാട് കുഴിക്കുന്നിലെ അവന്തികയാണ് മരിച്ചത്. കുഴിക്കുന്നിലെ രാജേഷ് – വാഹിദ ദമ്പതികളുടെ മകളായിരുന്നു അവന്തിക. കഴുത്തുഞെരിച്ചാണ് മകളെ അവന്തിക കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. വാഹിദയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.