തെങ്കാശി : അവിഹിത ബന്ധം മറച്ചുവെയ്‌ക്കാന്‍ കാമുകനിലുണ്ടായ രണ്ട് മക്കളെ കൊലപ്പെടുത്തി മാതാവ്. സംഭവത്തില്‍ തമിഴ്‌നാട് നൊച്ചിക്കുളം സ്വദേശി മുത്തുമാരി, കാമുകനായ വല്ലരാമപുരം സ്വദേശി ശശികുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തങ്ങളുടെ ബന്ധം പുറത്തറിയാതിരിക്കാന്‍ ഇരുവരിലുമുണ്ടായ രണ്ട് കുഞ്ഞുങ്ങളെയാണ് ജനിച്ച് ദിവസങ്ങള്‍ക്കകം പ്രതികള്‍ കൊലപ്പെടുത്തിയത്.
മുത്തുമാരിയും ഇവരുടെ ഭര്‍ത്താവ് മാടസാമിയും കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകളും മകനുമുണ്ട്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം ഈ രണ്ടുമക്കളുമായി മുത്തുമാരി നൊച്ചിക്കുളത്താണ് താമസിച്ചിരുന്നത്. ഈ സമയത്താണ് മുത്തുമാരിക്ക് ശശികുമാറുമായി ബന്ധമുണ്ടാകുന്നത്. ഇതിനിടെ 2018ല്‍ ഇരുവര്‍ക്കും ഒരു കുഞ്ഞ് ജനിച്ചു. തങ്ങളുടെ ബന്ധം പുറത്തറിയുമോ എന്ന ഭയത്താല്‍ ഇരുവരും അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ സമീപത്തെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി.
തുടര്‍ന്ന് അവിടെ നിന്നും മറ്റൊരിടത്തേക്ക് താമസം മാറിയ പ്രതികള്‍ക്ക് 2019ല്‍ വീണ്ടും മറ്റൊരു കുഞ്ഞ് ജനിച്ചു. ഈ കുഞ്ഞിനെയും കൊലപ്പെടുത്തിയശേഷം മുത്തുമാരി താമസിച്ചിരുന്ന വീടിന് സമീപം കുഴിച്ചിടുകയായിരുന്നു. 2018ല്‍ കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഗ്രാമവാസികള്‍ പോലീസില്‍ വിവരമറിയിച്ചു.
കേസില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും വര്‍ഷങ്ങളായി നിശ്ചലമായിരുന്ന കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് അന്വേഷണം വീണ്ടും പുനരാരംഭിച്ചത്. പ്രതികള്‍ക്കായി തെരച്ചില്‍ നടത്താന്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു. സംഭവത്തിന് ശേഷം ഗ്രാമം വിട്ട് പുറത്തുപോയിട്ടുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതുവഴിയാണ് ശശികുമാറിലേക്കും പിന്നാലെ മുത്തുമാരിയിലേക്കും പോലീസ് എത്തിയത്