ഡല്‍ഹി: ഡല്‍ഹിയില്‍ ബുര്‍ഖ ധരിച്ചെത്തിയ യുവതി പെതുസ്ഥലത്ത് തോക്കെടുത്ത് വെടിയുതിര്‍ത്തു. നവംബര്‍ 18ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
28 കാരിയായ നസ്രത്ത് എന്ന യുവതിയാണ് വീഡിയോയില്‍. ഡല്‍ഹിയിലെ ചൗഹന്‍ ബംഗാറിനടുത്താണ് സംഭവം. ഫോണ്‍ നന്നാക്കുന്നതിനെ സംബന്ധിച്ച് കടയുടമയുമായുണ്ടായ തര്‍ക്കമാണ് യുവതിയെ പ്രകോപിതയാക്കിയത്. ഉടന്‍ തന്നെ തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. അസഭ്യവര്‍ഷവും ഭീഷണിപ്പെടുത്തലുമായി നില്‍ക്കുന്ന യുവതിയെ പിന്‍തിരിപ്പിക്കാന്‍ ഒരാള്‍ ശ്രമിക്കുന്നുമുണ്ട്. ഡല്‍ഹയിലെ അറിയപ്പെടുന്ന ഗുണ്ടാ തലവന്‍ നാസിറിന്റെ സഹോദരിയാണ് താനെന്ന് ഇവര്‍ ഇടയ്ക്ക് പറയുന്നതും കേള്‍ക്കാം.
യുവതിയെ പോലീസ് പിന്നീട് അറസ്റ്റുചെയ്തു. ഇവര്‍ മദ്യാസക്തിയിലാണ് അക്രമം നടത്തിയതെന്നാണ് പോലീസ് ഭാക്ഷ്യം. വീഡിയോയുടെ അടിസ്ഥാനത്തിലാണ് നസ്രത്തിനെ അറസ്റ്റ് ചെയ്തത്. ഗുണ്ടാ നേതാവ് നാസിറിന്റെ കൂട്ടാളിയുടെ സഹോദരിയാണ് ഇവര്‍. സംഭവം നടക്കുമ്പോള്‍ കൊച്ചുകുട്ടികളടക്കം ധാരാളം പേര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.