ഇടുക്കി : ഇടുക്കി പൂപ്പാറയില്‍ സ്വന്തം കൃഷിയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. പൂപ്പാറ തലക്കുളത്ത് കോരം പാറ സ്വദേശിനി വിമല (45)യെയാണ് ആന ചവിട്ടിക്കൊന്നത്. സ്വന്തം കൃഷിയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സംഭവമറിഞ്ഞ് പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. ഭര്‍ത്താവ് ചിരഞ്ജീവി. മക്കള്‍ ഇളങ്കോവര്‍ (25), ഗോപി (22).
ഇടുക്കി പൂപ്പാറയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു
RECENT NEWS
Advertisment