മലപ്പുറം : മഞ്ചേരി കൂമങ്കുളത്ത് ചുമരില്‍ തലയിടിച്ച് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൂമങ്കുളം തച്ചൂര്‍ വിനിഷ മരിച്ചതിലാണ് ഭര്‍ത്താവ് പ്രസാദിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ വെച്ചാണ് ചുമരില്‍ തലയിടിച്ചു വീണ നിലയില്‍ വിനിഷയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
വിനിഷയുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങാനുള്ള ശ്രമത്തിനിടയില്‍ പ്രസാദ് പിടിച്ചു തള്ളിയപ്പോഴാണ് തലയടിച്ചു വീണത്.