മുംബൈ: മഹാരാഷ്ട്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് അടിയില്‍ വീണു. യാത്രക്കാരിയെ രക്ഷിച്ച് സിആര്‍പിഎഫ്. ദൃശ്യങ്ങള്‍ പുറത്ത്. കംമ്പാര്‍ട്ടുമെന്റുകള്‍ക്ക് ഇടയിലുള്ള വിടവിലൂടെ താഴേക്ക് വീഴുകയായിരുന്നെന്ന് ദൃശ്യങ്ങളില്‍ കാണാം. മഹാരാഷ്ട്രയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
എന്നാല്‍ യാത്രക്കാരിലാരോ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിന്‍ നീങ്ങിത്തുടങ്ങിയ ശേഷമാണ് യാത്രക്കാരി കയറാന്‍ ശ്രമിച്ചത്. അതിനിടെ വീഴുകയായിരുന്നു. സി.ആര്‍.പി.എഫ് പെട്ടെന്ന് ഇടപെട്ടത് കൊണ്ട് ജീവന്‍ രക്ഷിക്കാനായി.