കൊച്ചി: ലക്ഷദ്വീപിലെ മദ്യനിരോധനം നീക്കുന്ന എക്‌സൈസ് റെഗുലേഷൻ കരടുബില്ലിനെതിരെ ദ്വീപ് നിവാസികൾ. ജനങ്ങൾക്കായി അടിസ്ഥാന ആവശ്യങ്ങൾ ഒരുക്കുന്നതിന് പകരം ജനങ്ങളെ ലഹരിക്കടിമകളാക്കുന്നതെന്തിനെന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്. പതിറ്റാണ്ടുകളായി മദ്യനിരോധനമുളള ലക്ഷദ്വീപിൽ ജനങ്ങൾ ആവശ്യപ്പെടാതെ എന്തിനാണ് തിടുക്കപ്പെട്ട് ഇത്തരമൊരു നീക്കമെന്നാണ് ദ്വീപുകാരുടെ ചോദ്യം. ലക്ഷദ്വീപിൽ നല്ലൊരു ആശുപത്രിയില്ലെന്നും ആരോഗ്യം നന്നാക്കാനാണ് ഭരണകൂടം പ്രാധാന്യം നൽകേണ്ടതെന്നും സാമൂഹ്യ പ്രവർത്തക ഡോ. സെറീന ജാസ്മിൻ പറഞ്ഞു. തങ്ങൾക്ക് കള്ള് തരൂവെന്ന് നാട്ടുകാരാരും ആവശ്യപ്പെട്ടിട്ടില്ലെന്നും പിന്നെയെന്തിനാണ് ഈ നടപടിയെന്നും അവർ ചോദിച്ചു. ലക്ഷദ്വീപിലെ വിവിധ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ – സാംസ്‌കാരിക മേഖലകളിലുളളവരും കരട് ബില്ലിനെതിരെ രംഗത്തുവന്നു. ബില്ലിനെ ലക്ഷ്വദ്വീപ് ജനത ഒന്നിച്ചെതിർക്കുമെന്ന് മുൻ പഞ്ചായത്ത് പ്രസിഡൻറായ പി പി അൽത്താഫ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033