നായകനും നായികയ്ക്കും പുറമെ ക്യാരക്ടർ റോളുകളിലും നിരവധി പേർക്ക് ലാൽ ജോസ് നല്ല അവസരങ്ങൾ നൽകിയിട്ടുണ്ട്. ലാൽ ജോസ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഹാസ്യ താരങ്ങളുണ്ട്. 2012 ൽ റിലീസ് ചെയ്ത ലാൽ ജോസ് ചിത്രമാണ് സ്പാനിഷ് മസാല. ദിലീപ്, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, സ്പാനിഷ് നടി ഡാനിയേല തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ കഥാപശ്ചാത്തലത്തിന്റെ പുതുമ കൊണ്ട് റിലീസ് മുമ്പ് ജനശ്രദ്ധ നേടി. എന്നാൽ തിയറ്ററിൽ ചിത്രം വലിയ വിജയമായില്ല.
നെൽസൺ ശൂരനാട്, ഗോപാലൻ എന്നീ നടൻമാർ സ്പാനിഷ് മസാലയിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇവർക്കൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ ലാൽ ജോസ്. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. ‘നെൽസൺ ആദ്യമായാണ് സിനിമയിൽ അഭിനയിക്കുന്നത്. സ്പാനിഷ് കിച്ചണാണ് സീൻ. ആക്ഷൻ എന്ന് പറയുമ്പോൾ നെൽസൺ ടോട്ടലി ഫ്യൂസ് ആകും. ഡയലോഗ് പറയില്ല. എന്താണ് പ്രശ്‌നമെന്ന് ചോദിച്ചപ്പോൾ പ്രശ്‌നമില്ല സർ, ഞാൻ പറഞ്ഞോളാമെന്ന് നെൽസൺ. മൂന്ന് നാല് ടേക്ക് പോയിട്ടും ശരിയാകാഞ്ഞതോടെ അവന് പെർഫോം ചെയ്യാൻ പറ്റുന്നില്ല എന്ന് എനിക്ക് മനസിലായി. ദിലീപും അവനുമായുള്ള കോംബിനേഷൻ സീനാണ്’
ദിലീപിനെ കണ്ടപ്പോഴേ ബേജറായി. ഞാൻ ആക്ഷൻ എന്ന് പറയുമ്പോഴേക്കും ഗ്യാസ് പോകും. ഞാൻ മിണ്ടാതെ കുടയുടെ മറവിൽ പോയി നിന്നു. ചാക്കോച്ചനെക്കൊണ്ട് ആക്ഷൻ പറയിക്കുമ്പോൾ അവൻ അഭിനയിക്കും. അങ്ങനെ ഒരു കണക്കിനാണ് നെൽസണെക്കാണ്ട് ആ സിനിമയിൽ അഭിനയിപ്പിച്ചത്. നെൽസണ് ഭയങ്കര പേടിയായിരുന്നു,’ ലാൽ ജോസ് പറയുന്നു. സ്പാനിഷ് മസാലയിൽ മജീദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഗോപാലനെക്കുറിച്ചും ലാൽ ജോസ് സംസാരിച്ചു. നാടകത്തിൽ കണ്ട് ആരാധിച്ച നടനാണ് ഗോപാലൻ. പക്ഷെ ഷോട്ട് എടുക്കുമ്പോൾ ദിലീപ് മുമ്പിൽ വരുന്നതോടെ ഗോപാലൻ വിക്കാൻ തുടങ്ങും. ആക്ഷൻ എന്ന് പറഞ്ഞാൽ ഗോപാലന് ഡയലോഗ് വരില്ല. ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരുമെങ്കിലും അന്ന് നിന്ന് ഉരുകുകയാണ്. ഒരു കണക്കിന് ഗോപാലനെ ആശ്വസിച്ച് ഷോട്ട് എടുത്തു.
ഗോപാലന്റെയും നെൽസന്റെയും ഷൂട്ടിംഗ് പോർഷൻസ് നേരത്തെ തീർന്നു. ഒരു ദിവസം റോഡ് സൈഡിൽ കൂടെ നടക്കവെ ഒരു ബെഞ്ചിൽ ലുങ്കിയുടുത്ത് ഒരാൾ കിടക്കുന്നത് കണ്ടു നോക്കുമ്പോൾ ഗോപാലനാണ്. ഷൂട്ടിംഗ് തീർന്ന ആവേശത്തിൽ വൈൻ കഴിച്ച് ഫിറ്റായി ഇരിക്കുകയാണ്. എന്നെ കണ്ടപ്പോൾ ഞാനിങ്ങനെ കുടിക്കാറില്ല ഈ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ സന്തോഷത്തിൽ കുടിച്ചതാണെന്ന് പറഞ്ഞെന്നും ലാൽ ജോസ് ഓർത്തു. സ്‌പെയ്‌നിൽ ഷൂട്ട് ചെയ്യാൻ നേരിട്ട പ്രതിസന്ധികൾ കാരണം സ്പാനിഷ് മസാലയുടെ ഷൂട്ടിംഗ് തനിക്ക് പേടി സ്വപ്നമായിരുന്നെന്നും ലാൽ ജോസ് വ്യക്തമാക്കി. ദിലീപ് നായകനായെത്തിയ സ്പാനിഷ് മസാലയിൽ കുഞ്ചാക്കോ ബോബൻ വില്ലൻ വേഷമാണ് ചെയ്തത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033