റാന്നി: കേരള സാംസ്‌കാരിക സമിതിയുടെ ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് സുനില്‍ മാലൂരിന് ലഭിച്ചു. സുനില്‍ മാലൂരിന്റെ ‘പ്രണയം ജനാധിപത്യം എന്നിവയെപ്പറ്റി’ എന്ന കവിതാസമാഹാരത്തിനാണ് അവാര്‍ഡ് ലഭിച്ചത്. തിരുവനന്തപുരം പാപ്പാത്തി പുസ്തകങ്ങള്‍ പുറത്തിറക്കിയ കവിത സമാഹാരത്തിന് 2022 -2023 വര്‍ഷത്തെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്. ഞായറാഴ്ച്ച പാലായില്‍ വെച്ചുനടക്കുന്ന ചടങ്ങില്‍ ഗായകന്‍ ജി.വേണുഗോപാല്‍ അവാര്‍ഡ് സമ്മാനിക്കും. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മാധ്യമം ദിനപത്രത്തിന്റെ ലേഖകനായ സുനില്‍ മാലൂര്‍ ചലച്ചിത്ര പ്രവര്‍ത്തകനുമാണ്. കെ.എസ്.ഇ.ബിയില്‍ ജോലി ചെയ്യുകയാണ് സുനില്‍ മാലൂര്‍. പത്തനംതിട്ട കുടമുരുട്ടി സ്വദേശിയാണ്. ഭാര്യ – ശുഭ, മകള്‍.- സമീര.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-