റാന്നി: റാന്നി വലിയ പാലം അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കൽ – റവന്യൂ നടപടികൾ പൂർത്തിയായതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎൽഎ അറിയിച്ചു. ഭൂ ഉടമകൾക്ക് നിശ്ചയിച്ചിരിക്കുന്ന നഷ്ടപരിഹാരം നൽകുന്നതിനായി മഹസർ തയ്യാറാക്കുന്നതിനായി ഭൂ ഉടമകളെ അടുത്ത ദിവസം മുതൽ വിളിക്കും. ഓരോ ഭൂ ഉടമയേയും വ്യത്യസ്ത സമയങ്ങളിലാണ് വിളിച്ചിരിക്കുന്നത്. റവന്യൂ അധികൃതർ വിളിക്കുമ്പോൾ ചുവടെ കൊടുത്തിരിക്കുന്ന രേഖകളും പകർപ്പും ഒപ്പം കരുതേണ്ടതാണ്. ഭൂമിയുടെ മുൻ ആധാരം, ഇപ്പോഴത്തെ ആധാരം, ഈ വർഷത്തെ കരം ഒടുക്കിയ രസീത്, കൈവശ സർട്ടിഫിക്കറ്റ്, നോൺ അറ്റാച്മെന്റ് സർട്ടിഫിക്കറ്റ്, 15 വർഷത്തെ ബാധ്യത രഹിത സർട്ടിഫിക്കറ്റ്, ഭൂ ഉടമയുടെ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, പാൻ കാർഡ്, ഭൂ ഉടമ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവകാശ സർട്ടിഫിക്കറ്റ്, ഭൂ ഉടമയ്ക്ക് വരാൻ കഴിയില്ലെങ്കിൽ പകരം ചുമതലപ്പെടുത്തുന്ന ആൾക്ക് നൽകുന്ന അധികാരപത്രം, റീസർവേയ്ക്ക് മുമ്പ് തയ്യാറാക്കിയ പ്രമാണം ആണെങ്കിൽ അതിൻറെ ബി ടി ആർ പകർപ്പ്’. നഷ്ടപരിഹാരം നൽകുന്നതിന് കാലതാമസം ഒഴിവാക്കുന്നതിന് ഇത്രയും രേഖകൾ നേരത്തെ തന്നെ കരുതി വെയ്ക്കണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1