ചെങ്ങന്നൂർ : കോടതിവിധി ലംഘിച്ചും കേന്ദ്രാനുമതി ഇല്ലാതെയും പരിസ്ഥിതിയെ തെല്ലും പരിഗണിക്കാതെയും ജനാധിപത്യ വിരുദ്ധമായി സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി നടത്തുന്ന ഭൂസർവ്വേ നിർത്തിവെയ്ക്കണമെന്ന് കെറെയിൽ സിൽവർ ലൈൻവിരുദ്ധ ജനകീയ സമിതി ആലപ്പുഴ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സന്തോഷ് പടനിലം അദ്ധ്യക്ഷത വഹിച്ച പ്രതിഷേധയോഗം ജില്ലാ രക്ഷാധികാരി അഡ്വ.മാത്യു വേളങ്ങാടൻ ഉദ്ഘാടനം ചെയ്തു. ജന റൽ കൺവീനർ കെ.ആർ ഓമനക്കു ട്ടൻ,എൻ.ആർ ശ്രീധരൻപിള്ള, മധു ചെങ്ങന്നൂർ, ഫിലിപ്പ് വർഗീസ്, വി.എം രാജൻ, കെ.എം വർഗീസ്, ടി.കോശി തുടങ്ങിയവർ പ്രസംഗിച്ചു.