Saturday, April 12, 2025 6:24 am

നാഗർകോവിലിൽ റെയിൽ ബ്രിഡ്ജിൽ മണ്ണിടിച്ചിൽ ; 2 ട്രെയിനുകൾ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നാഗർകോവിൽ- ആരൽവായ്മൊഴി സെക്ഷനിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. നാഗർകോവിൽ- ആരൽവായ്മൊഴി സെക്ഷനിലെ പുനർനിർമ്മാണ പ്രവ‌ർത്തനങ്ങൾ നടക്കുന്ന റെയിൽ ബ്രിഡ്ജ്- 326 നടുത്താണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിലേക്ക് വരുന്ന ട്രെയിനുകളുടെ ഷെഡ്യൂളുകളിലുൾപ്പെടെ മാറ്റം വരുത്തിയിട്ടുണ്ട്. 2 ട്രെയിനുകൾ റദ്ദാക്കുകയും രണ്ട് ട്രെയിനുകൾ റീ- ഷെഡ്യൂൾ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നതായി ഇന്ത്യൻ റെയിൽവെ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകൾ:

  1. നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് രാവിലെ 07.55 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 56305 നാഗർകോവിൽ ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ ഇന്ന് പൂർണ്ണമായും റദ്ദാക്കി.
  2. തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 1.25 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 56310 തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ ഇന്ന് പൂർണ്ണമായും റദ്ദാക്കി.

പുനഃക്രമീകരിച്ച ട്രെയിനുകൾ:

  1.  നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് രാവിലെ 06:25 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 56102 നാഗർകോവിൽ ജംഗ്ഷൻ – കൊല്ലം ജംഗ്ഷൻ പാസഞ്ചർ നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് 1.30 മണിക്കൂ‍‌ർ വൈകി പുറപ്പെടേണ്ടതായി പുനഃക്രമീകരിച്ചു. 
  2. കന്യാകുമാരിയിൽ നിന്ന് രാവിലെ 05:15 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 07229 കന്യാകുമാരി – ചെന്നൈ എഗ്മോർ സ്പെഷ്യൽ ഇന്ന് കന്യാകുമാരിയിൽ നിന്ന് 02 മണിക്കൂർ 45 മിനിറ്റ് വൈകി പുറപ്പെടുന്ന തരത്തിൽ പുനഃക്രമീകരിച്ചു.
ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാണാതായ 17 കാരിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി

0
പത്തനംതിട്ട : പത്തനംതിട്ട വെണ്ണിക്കുളത്ത് നിന്ന് കാണാതായ 17 കാരിക്കായി പോലീസ്...

ടൗൺഷിപ്പിന്‍റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് മുതൽ തുടങ്ങും

0
കല്‍പ്പറ്റ : ഉരുൾപൊട്ടൽ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിന്‍റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന്...

പോലീസുകാരനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

0
മലപ്പുറം : വളാഞ്ചേരിയിൽ പോലീസ് കൈകാണിച്ചിട്ടും കാർ നിർത്താതെ പോലീസുകാരനെ ഇടിച്ചുതെറിപ്പിച്ച...

ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്നയാൾ കൊച്ചിയിൽ പിടിയിലായി

0
കൊച്ചി : ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്നയാൾ കൊച്ചിയിൽ പിടിയിലായി....