കല്‍പ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ സർക്കാർ സഹായം ആവശ്യപ്പെട്ട് കൂടുതൽ ആളുകൾ. ദുരിതാശ്വാസ ക്യാന്പിലേക്ക് മാറാതിരുന്ന ദുരിതബാധിതർക്ക് സർക്കാരിൽ നിന്ന് സഹായം ലഭിക്കുന്നില്ലെന്നാണ് പരാതി. ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ ബന്ധുവീടുകളിലേക്ക് മാറിയവരാണ് പരാതിയുമായി രംഗത്ത് എത്തിയത്. തകർന്ന കടകൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തത് മൂലം കടയുടമകളും പ്രതിസന്ധിയിലാണ്. ഉരുൾ പൊട്ടൽ മൂലം സർവവും നഷ്ടപ്പെട്ടു ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് 10000രൂപയാണ് സർക്കാർ അടിയന്തിര ധനസഹായമായി നൽകുന്നത്. ഇതിനു പുറമെ ജീവനോപാധി നഷ്ടമായ കുടുംബത്തിലെ രണ്ടു പേർക്ക് പ്രതി ദിനം മുന്നൂറ് രൂപ വീതവും നൽകുന്നുണ്ട്.
എന്നാൽ, വീട്ടിൽ രോഗികളും പ്രായമായവരും ഉള്ളതിനാൽ ക്യാമ്പിൽ പോകാതെ ബന്ധു വീടുകളിലേക്ക് മാറിയവർക്ക് ഇപ്പോൾ സർക്കാരിൽ നിന്നും സഹായമൊന്നും ലഭിക്കുന്നില്ലെന്നാണ് പരാതി. അതുപോലെ ഉരുൾപൊട്ടലിൽ തകർന്ന കടമുറികൾക്കുള്ള നഷ്ടപരിഹാരം ഉടൻ നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.