വിഴിഞ്ഞം: വിഴിഞ്ഞം സമരം ശക്തമാക്കുമെന്ന് ലത്തീന്‍ അതിരൂപത. തുറമുഖ നിർമാണത്തെ എതിർത്തുള്ള സർക്കുലർ അതിരൂപതയ്ക്ക് കീഴിലെ സഭകളിൽ വായിച്ചു. സമരം ശക്തമാക്കുമെന്നും വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ നീക്കത്തിൽ ജാഗ്രത വേണമെന്നും സർക്കുലറിൽ പറയുന്നു. വിഴിഞ്ഞം സംഘര്‍ഷ ഭൂമിയായിട്ടും ഒരു മാസത്തിലേറെയായി ഔദ്യോഗിക ചര്‍ച്ചകളില്ലാതെ സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുകയാണ്.
വിഴിഞ്ഞം പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ചേരി തിരിഞ്ഞുളള സംഘര്‍ഷത്തിനാണ് ഇന്നലെ പദ്ധതിപ്രദേശം സാക്ഷ്യം വഹിച്ചത്. നിരവധിപേര്‍ക്ക് പരുക്കേറ്റു. പോലീസ് കിണഞ്ഞു ശ്രമിച്ചിട്ടാണ് ഇരു വിഭാഗവും കൂടുതല്‍ അനിഷ്ടസംഭവങ്ങളിലേയ്ക്ക് പോകാതിരുന്നത്. വിഴിഞ്ഞം വലിയ സംഘര്‍ഷത്തിലേയ്ക്ക് പോകുമ്പോഴും സര്‍ക്കാര്‍ മൗനത്തിലാണ്. സമരസമിതിയുമായി ഇനി ചര്‍ച്ചയില്ലെന്നാണ് നിലപാട്. കോടതി വിധിവരുന്നതു കാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
സമരക്കാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ ഏഴിന ആവശ്യങ്ങളില്‍ ഒന്നില്‍പോലും രേഖാമൂലം ഉറപ്പ് ലഭിച്ചിട്ടില്ലെന്നും സമരം ശക്തമായി തുടരുമെന്നും ലത്തീന്‍ അതിരൂപത വ്യക്തമാക്കി. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുളള സര്‍ക്കാര്‍ ശ്രമങ്ങളെ ജാഗ്രതയോടെ കാണണം.
വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് തന്നെ ആഘാതം സൃഷ്ടിക്കുമെന്ന് മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര വിശ്വാസികള്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നു. തുടര്‍ സമര പരിപാടികളുടെ സമയക്രമവും സര്‍ക്കുലറിലൂടെ വിശ്വാസികളെ അറിയിക്കും. സര്‍ക്കാരും സമരസമിതിയും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ചുകൊണ്ട് പഠനമെന്ന ആവശ്യത്തില്‍ സമരസമിതിയിലെ ഭൂരിഭാഗവും ഉറച്ചു നില്ക്കുന്നതാണ് പ്രതിസന്ധി നീളാന്‍ കാരണം.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.