തിരുവനന്തപുരം : ലോ അക്കാദമി ഡയറക്ടര്‍ കോലിയക്കോട് നാരായണന്‍ നായര്‍ (ഡോ.എന്‍ നാരായണന്‍ നായര്‍) അന്തരിച്ചു. 92 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സര്‍വകലാശാലയില്‍ നിന്ന് ആദ്യമായി നിയമത്തില്‍ പി എച്ച് ഡി ലഭിച്ച കോലിയക്കോട്, കേരളത്തില്‍ നിയമ പഠനവുമായി ബന്ധപ്പെട്ട നിര്‍ണായക മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു. ദീര്‍ഘകാലം ബാര്‍ കൗണ്‍സില്‍ അംഗമായിരുന്നു.
മുന്‍ ഐ എ എസ് ഉദ്യോഗസ്ഥ പൊന്നമ്മയാണ് ഭാര്യ. മക്കള്‍: രാജ് നാരായണന്‍, ലക്ഷ്മി നായര്‍ ( ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍), നാഗരാജ് നാരായണന്‍ (കേരള ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകന്‍).