മുംബൈ : സല്മാന് ഖാനെ കൊലപ്പെടുത്താൻ അധോലോക നായകന് ലോറന്‍സ് ബിഷ്ണോയിയും സംഘവും ഒരുക്കിയ വൻ പദ്ധതി പൊളിച്ച് മുംബൈ പോലീസ്. എ.കെ. 47 തോക്കുകള്‍ ഉപയോഗിച്ച് താരത്തിന്റെ വാഹനത്തിന് നേരെ വെടിയുതിർക്കാനുള്ള പദ്ധതിയാണ് പോലീസിന്റെ കൃത്യമായ ഇടപെടൽ കൊണ്ട് ഇല്ലാതാക്കാൻ കഴിഞ്ഞത്. മഹാരാഷ്ട്രയിലെ പന്‍വേലില്‍വെച്ച് സല്‍മാന്റെ കാറിന് നേരെ ആക്രമണം അഴിച്ചുവിടാനായിരുന്നു പദ്ധതി. സല്‍മാന്റെ ഫാംഹൗസ് സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്. ഇതിനായി സംഘം പാകിസ്താനിയായ ആയുധ ഇടപാടുകാരനില്‍നിന്ന് തോക്കുകളും മറ്റും വാങ്ങിയിരുന്നതായി പോലീസ് കണ്ടെത്തി. ആക്രമണത്തിന് പദ്ധതിയിട്ട നാലുപേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അധോലോക നായകൻ ബിഷ്ണോയി സംഘത്തിലെ ഷൂട്ടര്‍മാരായ ധനഞ്ജയ് താപ്സിങ്, ഗൗരവ് ഭാട്ടിയ, വസ്പി ഖാന്, റിസ്വാന് ഖാന് എന്നിവരാണ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇവര്‍ ഫാം ഹൗസിന് സമീപത്തും സല്‍മാന്റെ ഷൂട്ടിങ് ലൊക്കേഷന്‍ പരിസരത്തും നിരീക്ഷണം നടത്തിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഏപ്രില്‍ 14-ന് ബൈക്കിലെത്തിയ സംഘം ബാന്ദ്രയിലെ സല്‍മാന്റെ വീടിന് നേര്‍ക്ക് വെടിയുതിര്‍ത്തിരുന്നു. ഇതിന് പിറകെയാണ് കൊലപാതകം ലക്ഷ്യമിട്ട് പുതിയ പദ്ധതി ഇവർ റൂളിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1