Monday, July 1, 2024 10:50 am

ആൻജിയോഗ്രാം , ആൻജിയോപ്ലാസ്റ്റി സംബന്ധിച്ച് അഭിഭാഷകന്റെ കുറിപ്പ് വൈറല്‍ ആകുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി സംബന്ധിച്ച് അഭിഭാഷകന്റെ കുറിപ്പ് വൈറല്‍ ആകുന്നു. കേരളാ ഹൈക്കോടതിയിലെ അഭിഭാഷകനായ ജഹാംഗീര്‍ റസാക്ക് തന്റെ ഫെയ്സ് ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വിവിധ സോഷ്യല്‍ മീഡിയകളില്‍ വലിയതോതില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. ഒരു ചെറിയ നെഞ്ച് വേദന വന്നാല്‍ പലരും പരിഭ്രാന്തരാകും. ആശുപത്രിയിലേക്ക് ഓടിയെത്തുന്ന പലരെയും നേരെ ഐ.സി.യു വിലേക്കാണ് കയറ്റുന്നത്. പിന്നീട് ബന്ധുക്കള്‍ക്ക് രോഗിയെ കാണുവാന്‍ കഴിഞ്ഞെന്നു വരില്ല. ഡോക്ടര്‍മാരും നേഴ്സ്മാരും പറയുന്നത് മാത്രമാണ് ബന്ധുക്കളുടെ അറിവ്. രോഗിയുടെ ജീവനാണ് വലുത് എന്നതിനാല്‍ ബന്ധുക്കള്‍ കൂടുതല്‍ ഒന്നും ആലോചിക്കുകയോ ചിന്തിക്കുകയോ ചെയ്യാറില്ല. ഇത് പലപ്പോഴും ചൂഷണത്തിന് ഇടയാക്കുന്നു. അഡ്വ. ജഹാംഗീര്‍ റസാക്കിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ…

കലശലായ നെഞ്ച് വേദനയെ തുടർന്ന് നിങ്ങൾ ഉറ്റവരുമായി അടുത്തുള്ള മുന്തിയ സ്വകാര്യ ആശുപത്രിയിലേക്ക് പോയി എന്ന് കരുതുക ….. അവിടെ കാഷ്വാലിറ്റിയിലേക്ക് രോഗിയെ നൽകിയിട്ട് പുറത്ത് ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചിട്ടുണ്ട്…. അൽപം കഴിഞ്ഞ് ഡോക്ടർ നിങ്ങളെ വിളിച്ച് ആൻജിയോഗ്രാം ചെയ്യണമെന്നും പറയുന്നു. എന്തു വേണേലും ചെയ്യൂ ഡോക്ടർ….
ഞങ്ങൾക്ക് ആളിനെ സുഖപ്പെടുത്തി കിട്ടിയാൽ മതി…എന്ന് നിങ്ങൾ മൊഴിഞ്ഞിട്ടുണ്ടാകും…. കുറേ കഴിഞ്ഞ് ഒരു സിസ്റ്റർ വന്ന് നിങ്ങളിൽ ആരെയെങ്കിലും ഡോക്ടറുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയിട്ടുണ്ടാകും.  മൂന്ന് ബ്ലോക്ക് ഉണ്ട്. എത്രയും വേഗം ആൻജിയോപ്ലാസ്റ്റി ചെയ്യണം. ഒരു ബ്ലോക്കിന് 60000 വെച്ച് മൊത്തം 180000 രൂപയാകും. അത് ഉടന്‍ തന്നെ അടയ്ക്കണം എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടാകും. നിങ്ങൾ സമ്മതിച്ച് പുറത്ത് വന്ന് കാശ് അടയ്ക്കും. എല്ലാം കഴിഞ്ഞ് രോഗി വാർഡിലേക്ക്. നിങ്ങൾ നല്ല പോലെ സന്തോഷിക്കും. ആശുപത്രിയോടും ഡോക്ടറോടും നിങ്ങൾക്ക് എന്തെന്നില്ലാത്ത ഇഷ്ടം തോന്നും.

ഒന്ന് ചോദിക്കട്ടെ…..? ആൻജിയോഗ്രാമിന്റേയും ആൻജിയോപ്ലാസ്റ്റിയുടേയും സി.ഡി നിങ്ങൾക്ക് തന്നോ? നിങ്ങൾ ചോദിച്ചോ?. മൂന്നു ബ്ലോക്ക് ഉണ്ടെന്നും അത് നീക്കിയെന്നും പറഞ്ഞല്ലോ? ബ്ലോക്ക് നീക്കാൻ സ്റ്റെൻഡാണ് (Stent) ആണ് ഉപയോഗിക്കുക. ഇതിന് ഇന്ത്യയിൽ 7000 മുതൽ 30000 രൂപ വരെയാണ് വില. ഏത് സ്റ്റെൻഡാണ് ഉപയോഗിക്കുന്നതെന്ന് നിങ്ങൾ തിരക്കുകയോ ഏതാണ് ഉപയോഗിച്ചതെന്ന് ആശുപത്രിക്കാർ നിങ്ങളോട് പറയുകയോ ചെയ്തിട്ടുണ്ടോ? അത് ചോദിക്കാനും അന്വേഷിക്കാനും രോഗിയുമായി ബന്ധപ്പെട്ടവർക്ക് നിയമപരമായി അവകാശമുണ്ട്. അതൊന്നും ആരും അറിയുന്നില്ല. അറിയിക്കേണ്ടവർ അറിയിക്കുന്നുമില്ല. ഉപയോഗിക്കുന്നത് ഇൻഷ്വറൻസ് കവറേജ് ഉള്ള സ്റ്റെൻഡ് ആയിരിക്കണം. ആയാൽ വലിയൊരു ഗുണമുണ്ട്. ഇത് പലർക്കും അറിയില്ല. ഉപയോഗിക്കുന്നത് ഇൻഷ്വറൻസ് ഉള്ള സ്റ്റെൻഡ് ആണെങ്കിൽ ആറു മാസത്തിനകം വീണ്ടും ബ്ലോക്ക് ഉണ്ടായാൽ അത് നീക്കാൻ ഒരു രൂപയും നിങ്ങൾ കണ്ടെത്തേണ്ടതില്ല. ഒരു വർഷത്തിനുള്ളിൽ ഹൃദയ ശസ്ത്രക്രിയ വേണ്ടി വന്നാൽ അതിനും ഒരു പൈസയും നിങ്ങൾ ചെലവഴിക്കേണ്ടതില്ല. അതെല്ലാം സ്റ്റെൻഡ് കമ്പനി ഇൻഷ്വറൻസ് വഴി നിങ്ങൾക്ക് ചെയ്യും.

പക്ഷേ സർക്കാർ ആശുപത്രി ഒഴികെ ഒരിടത്തും അത്തരം ഇൻഷ്വറൻസ് ഉള്ള സ്റ്റെൻഡ് ഉപയോഗിക്കാറില്ല. ഉപയോഗിച്ചാൽ ചെയ്ത ചികിത്സാ കാര്യങ്ങളൊക്കെ കമ്പനിക്ക് നൽകേണ്ടി വരും. അപ്പോള്‍ ചികിത്സയിൽ നടക്കുന്ന കള്ളത്തരം നടക്കില്ല. ഓർക്കുക… ബ്ലോക്ക് നീക്കാൻ നിങ്ങളിൽ നിന്ന് വാങ്ങിയത് നിങ്ങളുടെ ജീവിത സമ്പാദ്യത്തിലെ പരമാവധി തുകയാണ്. ഒരു പക്ഷേ ഉപയോഗിച്ചതോ ഇൻഷ്വറൻസ് ഇല്ലാത്തതോ ആയ സ്റ്റെൻഡുമാകാം… ഇതേപ്പറ്റി സർക്കാർതല വേദികളിൽ ചർച്ച ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് മതിയായ അവബോധം ആവശ്യമാണ്‌. അതുകൊണ്ട് എപ്പോഴും ഓർത്തിരിക്കുക….. ആൻജിയോ പ്ലാസ്റ്റിക്ക് മുന്നേ ഇൻഷ്വറൻസ് ഉള്ള സ്റ്റെൻഡ് ഉപയോഗിക്കാൻ ഡോക്ടറോട് പറയുക, അത് കഴിയുമ്പോൾ ആൻജിയോപ്ലാസ്റ്റിയുടെ സി.ഡിയും സ്റ്റെൻഡിന്റെ ഇൻഷ്വറൻസ് ഡീറ്റയിൽസും ആവശ്യപ്പെടുക. കുറേയധികം ആശ്വാസം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകും. ഉറപ്പ്. !
അഡ്വ. ജഹാംഗീര്‍ റസാക്ക്, കേരളാ ഹൈക്കോടതി, ഫോണ്‍ – 8136 888 889

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭഗവദ്ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്തതിൽ അഭിമാനം ; ഋഷി സുനക്

0
ലണ്ടൻ: പാർലമെന്റ് അംഗമായി ഭഗവദ്ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായി...

പരീക്ഷാക്രമക്കേടും ക്രിമിനൽ നിയമങ്ങളും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം ; അടിയന്തര പ്രമേയ നോട്ടീസ്...

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ കോൺഗ്രസ്...

‘ഭൂമി ഇടപാടിൽ നിന്ന് പിൻവാങ്ങിയിട്ടില്ല ; നിയമപരമായി മുന്നോട്ടു പോകും’ – ഡിജിപി ഷെയ്ഖ്...

0
തിരുവനന്തപുരം: ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാടിൽ നിന്ന് ഒരു പിൻവാങ്ങലും നടന്നിട്ടില്ലെന്ന്...

ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിക്കെതിരെ ലൈംഗികചൂഷണ പരാതി ; പോലീസ് കേസ് അട്ടിമറിക്കുന്നെന്ന് ...

0
കായംകുളം: ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി. കായംകുളം...