തിരുവനന്തപുരം : ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് നടത്തിയ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് എല്‍ഡിഎഫ്. വിഷയം അതീവ ഗൗരവത്തോടെ കാണണം. അന്വേഷിച്ചാല്‍ കോടികളുടെ കള്ളപ്പണമിടപാട് പുറത്തുവരുമെന്നും ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
തിങ്കളാഴ്ചയാണ് ജോസ് കെ. മാണിക്കെതിരെ ആരോപണവുമായി ബിജു രമേശ് രംഗത്തെത്തിയത്. ആദ്യം ഭീഷണിപ്പെടുത്തി, പിന്നീടാണ് പണം വാഗ്ദാനം ചെയ്തത്. ബാറുടമ ജോണ്‍ കല്ലാട്ടിന്‍റെ ഫോണിലാണ് ജോസ് കെ.മാണി സംസാരിച്ചത്. ഈ സമയം തന്നോടൊപ്പം നിരവധി ബാറുടമകള്‍ ഉണ്ടായിരുന്നെന്നും ബിജു രമേശ് പറഞ്ഞു.