Thursday, July 3, 2025 8:23 am

കേരളാ കോൺഗ്രസിന്റെ എൽഡിഎഫ് മുന്നണി പ്രവേശനം : അനവധി പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട് എൽഡിഎഫിൽ എത്തിച്ചേർന്ന ജോസ് കെ മാണിക്ക് വമ്പിച്ച വരവേൽപ്പാണ് എൽഡിഎഫ് മുന്നണി നൽകിയത്. കർഷകരുടെയും സാധാരണക്കാരുടെയും പാർട്ടിയായ കേരള കോൺഗ്രസ് മുന്നോട്ടുവെച്ച എല്ലാവിധ ആശയങ്ങളെയും ഏറ്റെടുത്തുകൊണ്ടാണ് എൽഡിഎഫ് ജോസ് കെ മാണിക്ക് മുന്നണി പ്രവേശം ഒരുക്കിയത്. സംവരണേതര വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ, എയ്ഡഡ് സ്കൂൾ അധ്യാപക നിയമന അംഗീകാരം, കേരള റബ്ബർ ലിമിറ്റഡ് കമ്പിനി, കാർഷിക പ്രശ്നങ്ങളിൽ പരിഹാരം തുടങ്ങി അനവധി പദ്ധതികളാണ് ശരവേഗത്തിൽ സർക്കാർ പ്രഖ്യാപിച്ചത്.

കേരള കോൺഗ്രസിന്റെ എൽഡിഎഫ് പ്രവേശന സമയത്ത് സർക്കാർ കൈക്കൊണ്ട സാമ്പത്തിക സംവരണം, എയ്‌ഡഡ്‌ അധ്യാപക നിയമന അംഗീകാരം, ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ, പഴം- പച്ചക്കറി താങ്ങുവില പ്രഖ്യാപനം, കാർഷിക കമ്മീഷൻ, സിയാൽ മോഡൽ റബർ കമ്പിനി, കെഎം മാണി വിഭാവനം ചെയ്ത രീതിയിൽ കാരുണ്യ ചികിൽസാ സഹായ പദ്ധതി നിലനിർത്താനുള്ള തീരുമാനം, കുടിയേറ്റ മേഖലകളിൽ ഉപാധിരഹിത പട്ടയം നൽകൽ, ക്ഷേമ പെൻഷനുകൾ 1400 രൂപയായി ഉയർത്തിയ നടപടി തുടങ്ങിയ ജനക്ഷേമകരമായ നടപടികൾ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരം ജനോപകാരപ്രദമായ പദ്ധതികൾ യുഡിഎഫിൽ ജോസ് കെ മാണി അവതരിപ്പിച്ചെങ്കിലും മുസ്‌ലിം ലീഗിന്റെ ശക്തമായ എതിർപ്പുമൂലം നടക്കാതെ വന്നിരുന്നു എന്നതാണ് വസ്തുത.

മധ്യകേരളത്തിലെ സാധാരണക്കാരുടെയും കർഷകരുടേയും നീറുന്ന പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെട്ട് കൊണ്ട് മധ്യകേരളം ജോസ് കെ മാണിയുടെ സഹായത്തോടുകൂടി നേടുവാനും അതുവഴി ഭരണത്തുടർച്ചയിലേക്ക് എത്തുവാൻ കഴിയുമെന്നും ഇടതുമുന്നണി കണക്കുകൂട്ടുന്നു. സാമ്പത്തിക സംവരണത്തിലും കാർഷിക പ്രശ്നങ്ങളിലും ഉള്ള ഇടപെടലും അധ്യാപകനിയമനത്തിലെ അംഗീകാര പ്രശ്നത്തിലും ക്രിസ്തീയ സഭകൾ സർക്കാരിന് വൻ പിന്തുണയാണ് നൽകിയിരിക്കുന്നത്. ബിഷപ്പുമാർ സർക്കാറിനെ അഭിനന്ദിച്ച് പരസ്യമായി മാധ്യമങ്ങളിൽ എഴുതുകയും വൈദികരുടെയും സഭാ സംഘടന നേതാക്കന്മാരുടെയും നേതൃത്വത്തിൽവരെ എൽഡിഎഫ് സർക്കാരിന് അനുകൂലമായി പ്രകടനങ്ങളും അനുമോദന യോഗങ്ങളും നടത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണുവാൻ കഴിഞ്ഞത്.

ഹാഗിയ സോഫിയ കത്തീഡ്രൽ പള്ളി വിഷയത്തിലും സാമ്പത്തിക സംവരണവിഷയത്തിലും മുസ്ലിം ലീഗ് എടുത്ത തീവ്ര വർഗ്ഗീയ നിലപാടുകളും വെൽഫെയർ പാർട്ടിയെയും എസ്ഡിപിഐയെയും ചേർത്തുകൊണ്ടുള്ള യുഡിഎഫ് പ്രവർത്തനം മതേതര ജനാധിപത്യ വിശ്വാസികളായ കേരള ജനതക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. ആയതിനാൽ തന്നെ കേരള കോൺഗ്രസ് കൂടി ഉൾപ്പെട്ട ഇടതുമുന്നണിയെ മതേതര ജനാധിപത്യ വിശ്വാസികൾ വിജയിപ്പിക്കുമെന്ന് കണക്കുകൂട്ടിയാണ് ഇടതു മുന്നണി മുന്നോട്ടുനീങ്ങുന്നത്. അതിന് മധ്യകേരളത്തിലടക്കം വൻ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

0
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം. രജിസ്ട്രാർ...

കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം പുറത്ത്

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ്...

ഘാനയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു

0
അക്ര: ഘാനയുടെ പരമോന്നത ബഹുമതിയായ 'ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍...

അടിപ്പാത നിർമാണത്തിനായെടുത്ത കുഴിയിൽ കാർ മറിഞ്ഞ് അപകടം

0
തൃശ്ശൂർ : ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന മുരിങ്ങൂരിൽ അടിപ്പാത നിർമാണത്തിനായിയെടുത്ത കുഴിയിൽ...