പത്തനംതിട്ട : ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികളെ വര്‍ഷങ്ങളോളം നിയന്ത്രിച്ച കര്‍മ്മ ധീരനും ധിഷണശാലിയും ആയിരുന്നു ലീഡര്‍ കെ. കരുണാകരന്‍ എന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായിരുന്ന ലീഡര്‍ കെ. കരുണാകരന്‍റെ പതിനാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി, കേന്ദ്രമന്ത്രി എന്നീ നിലകളില്‍ ഭരണരംഗത്ത് കെ. കരുണാകരന്‍റെ സംഭാവനകള്‍ എന്നും ഓര്‍മിക്കുന്നതാണെന്നും അദ്ദേഹത്തിന്‍റെ സ്മരണകള്‍ എന്നും നിലനില്‍ക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, മുന്‍ കെ.പി.സി.സി അംഗം കെ. ജയവര്‍മ്മ, ഡി.സി.സി ഭാരവാഹികളായ അനില്‍ തോമസ്, വെട്ടൂര്‍ ജ്യോതിപ്രസാദ്, എം.ജി. കണ്ണന്‍, സാമുവല്‍ കിഴക്കുപുറം, കെ.വി സുരേഷ് കുമാര്‍, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, എം.എസ്. പ്രകാശ്, റോജിപോള്‍ ഡാനിയേല്‍, ഡി.എന്‍. തൃദീപ്, എം.എസ്. സിജു, എലിസബത്ത് അബു, ബ്ലോക്ക് പ്രസിഡന്‍റുമാരായ പ്രൊഫ. പി.കെ. മോഹന്‍രാജ്, ജെറി മാത്യു സാം, മണ്ഡലം പ്രസിഡന്‍റുമാരായ റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, ജേക്കബ് സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.