പത്തനംതിട്ട : കേരളത്തില്‍ വികസനത്തിന്‍റെ അടിത്തറ പാകിയത് ലീഡര്‍ കെ. കരുണാകരനാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ നെടുമ്പാശ്ശേരി വിമാനത്താവളം, ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയം, കായംകുളം താപ വൈദ്യുതനിലയം, ഏഴിമല നാവിക അക്കാദമി, പരിയാരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ നടന്നുവെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കെ. കരുണാകരന്‍റെ 107-ാമത് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി ഭാരവാഹികളായ അഡ്വ. എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, കെ. ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, എലിസബത്ത് അബു, സിന്ധു അനില്‍, റോജിപോള്‍ ദാനിയല്‍, കാട്ടൂര്‍ അബ്ദുള്‍സലാം, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജെറി മാത്യു സാം, റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് രജനി പ്രദീപ്, നഹാസ് പത്തനംതിട്ട, കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് അലന്‍ ജിയോ മൈക്കിള്‍, സജി അലക്സാണ്ടര്‍, അബ്ദുള്‍കലാം ആസാദ്, എ. ഫറൂക്ക്, അജിത് മണ്ണില്‍, അനില്‍ കൊച്ചുമൂഴിക്കല്‍, അബ്ദുള്‍ ഷുക്കൂര്‍, സജു ജോര്‍ജ്, രാജു കുലശ്ശേകരപതി, ജോസ് കൊടുന്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു.