പേരാമ്പ്ര : ആര്‍എസ്‌എസിനെതിരെ മുസ്ലീം ലീഗ് നടത്തിയ പ്രകടനത്തിനിടെ ലീഗ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. പേരാമ്പ്രയില്‍ ഹലാല്‍ സ്റ്റിക്കര്‍ ഇല്ലാത്ത മാംസം വേണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെതിരെ നടന്ന പ്രകടനമായിരുന്നു ലീഗിന്റേത്. പേരാമ്പ്ര വയലാളിക്കര വി.കെ കോയക്കുട്ടി (60 ) ആണ് കുഴഞ്ഞു വീണു മരിച്ചത്. കുഴഞ്ഞു വീണയുടനെ, പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുസ്ലീം ലീഗ് പേരാമ്പ്ര നിയോജകമണ്ഡലം പ്രവര്‍ത്തക സമിതി അംഗവും, പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റും, വയലാളി മഹല്ല് കമ്മറ്റി പ്രസിഡന്റുമാണ്. സംസ്കാരം ചൊവ്വ രാവിലെ 9 ന് ചേനോളി ജുമാ മസ്ജിദ് കബര്‍ സ്ഥാനില്‍.
പേരാമ്പ്രയില്‍ ആര്‍എസ്‌എസിനെതിരെ നടത്തിയ പ്രകടനത്തിനിടെ ലീഗ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു
RECENT NEWS
Advertisment