തൃക്കരിപ്പൂർ: ഇടതുമുന്നണി തൃക്കരിപ്പൂർ മണ്ഡലത്തിന്റെ ചരിത്രത്തിലില്ലാത്ത തിരിച്ചടി നേരിട്ടത് പാർട്ടി കേന്ദ്രങ്ങളിൽ വോട്ടർമാർ തിരിഞ്ഞുകുത്തിയത് കൊണ്ടാണെന്ന് വിവരം. അടിയന്തരാവസ്ഥ കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാന വ്യാപകമായി തിരിച്ചടി നേരിട്ട സമയത്തു പോലും ഇടതിനൊപ്പം പാറപോലെ ഉറച്ചുനിന്ന മണ്ഡലത്തിലാണ് ഇക്കുറി യു.ഡി.എഫിന് 10448 വോട്ടിന്റെ മേൽക്കൈ ലഭിച്ചത്. യു.ഡി.എഫ് തരംഗമുണ്ടായ 2019 -ലെ തെരഞ്ഞെടുപ്പിലും 4000 വോട്ടിന്റെ ഭൂരിപക്ഷം എൽ.ഡി.എഫ് ഇവിടെ നേടിയിരുന്നു. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇത് 26131 ആയി ഉയർന്നു. പക്ഷെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 1899 ആയി കുറഞ്ഞു. ഇ.കെ. നായനാർ മത്സരിച്ചപ്പോൾ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച എം.വി. ബാലകൃഷ്ണൻ മത്സരിച്ചപ്പോഴാണ് കനത്ത തിരിച്ചടി ഏറ്റുവാങ്ങിയിരിക്കുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.