Tuesday, July 8, 2025 2:58 pm

ചോർന്നൊലിച്ച് മാവേലി എക്സ്പ്രസ് ; ദുരിതത്തിലായി യാത്രക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എസി കോച്ചടക്കം ചോർന്നൊലിച്ച് മാവേലി എക്സ്പ്രസ്. കോച്ചുകളിൽ വെള്ളം കയറിയതോടെ തിരുവനന്തപുരം വരെ യാത്രക്കാർക്ക് ദുരിതയാത്രയായി. സെക്കൻ്റ് എസി കോച്ചുകളിലടക്കം വെള്ളം കയറിയതോടെ പ്രതിഷേധവുമായി യാത്രക്കാർ രം​ഗത്തെത്തി. മം​ഗലാപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ കാസർകോട് എത്തിയപ്പോഴായിരുന്നു സംഭവം. മഴ പെയ്തതോടെ ട്രെയിനിനുള്ളിലേക്ക് വെള്ളം ചോർന്നെത്തി. പല കോച്ചുകളിലും വെള്ളം നിറഞ്ഞതോടെ യാത്രക്കാർ ബുദ്ധിമുട്ട് നേരിട്ടു. ട്രെയിനിനകത്ത് വെള്ളപ്പാെക്ക സമാന അവസ്ഥയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.

ഫ്ലോറിൽ വെള്ളം നിറഞ്ഞതോടെ അപ്പർ ബെർത്തുകളിൽ കയറിയാണ് യാത്രക്കാർ യാത്ര ചെയ്തത്. വയോധികരും അസുഖബാധിതരും ബുദ്ധിമുട്ടി. യാത്രക്കാരുടെ ല​ഗേജുകൾ നനഞ്ഞു. ഇന്നലെ മം​ഗലാപുരത്തേക്ക് തിരിച്ചു പോയ ട്രെയിനിലും ചോർച്ച ഉണ്ടായിരുന്നെന്ന് യാത്രക്കാർ ആരോപിച്ചു. കണ്ണൂർ എത്തും മുൻപ് സ്ലീപ്പർ, ജനറൽ കോച്ചുകളിലടക്കം വെള്ളം ചോർന്നെന്നും വൈദ്യുതാഘാതമേൽക്കുമോ എന്ന ഭയത്തിലാണ് യാത്ര ചെയ്തതെന്നും യാത്രക്കാരൻ പറഞ്ഞു. ചോർച്ചയെപ്പറ്റി പരാതിപ്പെട്ടെങ്കിലും അധികൃതർ കൈമലർത്തിയെന്നും യാത്രക്കാർ ആരോപിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രേതബാധ ആരോപിച്ച് കര്‍ണാടകയില്‍ അമ്മയെ മകൻ അടിച്ചുകൊന്നു

0
കർണാടക: പ്രേതബാധ ആരോപിച്ച് കര്‍ണാടകയില്‍ അമ്മയെ മകൻ അടിച്ചുകൊന്നു. ഗീതമ്മ എന്ന...

തട്ടയിൽ മന്നം സ്മാരക ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം ഉദ്ഘാടനം ചെയ്തു

0
തട്ടയിൽ : മന്നം സ്മാരക ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം എൻഎസ്എസ് പന്തളം...

ബസ് സമരത്തില്‍ വലഞ്ഞ യാത്രക്കാര്‍ക്ക് ആശ്വാസമായി കൊച്ചി മെട്രോ

0
കൊച്ചി: നഗരത്തില്‍ സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് വലഞ്ഞ യാത്രക്കാര്‍ക്ക് ആശ്വാസമായി...

സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള ശ്രമമെന്ന് ആരോപിച്ച് എസ്‌എഫ്‌ഐ നടത്തിയ മാർച്ചിൽ സംഘർഷം

0
തിരുവനന്തപുരം: സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള ശ്രമമെന്ന് ആരോപിച്ച് എസ്‌എഫ്‌ഐ നടത്തിയ മാർച്ചിൽ സംഘർഷം....