ഡൽഹി : ലെബനന്‍ ബെയ്റൂട്ടില്‍ ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ലെബനനിലെ ഇന്ത്യന്‍ എംബസി. ഏവരും ശാന്തയരായിരിക്കണം. ഏതെങ്കിലും ഇന്ത്യക്കാര്‍ക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന് വ്യക്തമല്ല. സഹായം ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കുമെന്നാണ് ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിരിക്കുന്നത്.
അടിയന്തര സഹായത്തിന് +96176860128 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും എംബസി അറിയിച്ചിട്ടുണ്ട്. നേരത്തെയുള്ള കണക്കുകള്‍ പ്രകാരം പതിനായിരത്തോളം ഇന്ത്യക്കാരാണ് ലെബനിനിലുള്ളത്. നേരത്തെ പതിനയ്യായിരത്തോളം ഇന്ത്യക്കാര്‍ അവിടെ ഉണ്ടായിരുന്നു. പില്‍ക്കാലത്തെ ആഭ്യന്തര കലഹങ്ങളുടെ പേരില്‍ ഇന്ത്യക്കാര്‍ ഒഴിഞ്ഞുപോവുകയും ബാക്കിയുള്ളവരെ ഒഴിപ്പിക്കുകയുമായിരുന്നു.