പത്തനംതിട്ട: ജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തദ്ദേശ
സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചും വികസന പ്രവർത്തനങ്ങളെ സ്തംഭിപ്പിച്ചും തദ്ദേശസ്ഥാപനങ്ങളുടെ കഴുത്ത് ഞെരിച്ച് ഇല്ലാതാക്കുന്ന സമീപനമാണ് കേരളത്തിൽ ഇടത് സർക്കാർ സ്വീകരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളെ ഫണ്ട് വിഹിതം കുറച്ചും വികസനം സ്തംഭിപ്പിച്ചും ഇടത് സർക്കാർ നടത്തുന്ന ജനവിദ്ധ നയങ്ങൾക്കെതിരെ
യു ഡി എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്യാന പ്രകാരം യുഡിഎഫ് പത്തനംതിട്ട
ടൗൺ സ്വകയറിൽ നടത്തിയ രാപ്പകൽ സമരത്തിൻ്റെ ജില്ലാതല ഉൽഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത മേഖലയും തകർന്ന് കേരളം ഇരുട്ടത്ത് നിൽക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും അഴിമതിയും കെടുകാര്യസ്ഥത മൂലവും മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ്. രാസ ലഹരിയും മയക്കുമരുന്നും കേരളത്തിൽ യഥേഷ്ടം ലഭിക്കുന്ന അവസ്ഥയിലെത്തി. കേരളം തീർത്തും തകർത്ത സർക്കാരായി ഇടതു സർക്കാർ മാറി ഈ ജനവിരുദ്ധ സർക്കാരിനെ ജനങ്ങൾ തിരിച്ചറിഞ്ഞെന്നും അടുത്ത തെരഞ്ഞെടുപ്പുകളിൽ ഈ സർക്കാരിനെ ജനം തൂത്തെറിയുമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് ചെയർമാൻ എൻ എ നൈസം അദ്ധ്യക്ഷത വഹിച്ചു.
കെ പി സി സി അംഗം പി മോഹൻ രാജ്, യുഡിഎഫ് ജില്ല കൺവീനർ എ ഷംസുദീൻ
അഡ്വ. എൻ ബാബു വർഗ്ഗീസ്, തോമസ് ജോസഫ്, തെക്കെത്ത് കരിം, ദീപു ഉമ്മൻ, എ സുരേഷ് കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കെ ജാസി കുട്ടി, റോഷൻ നായർ, ജോൺസൺ വിളവിനാൽ സിന്ധു അനിൽ, റോജി പോൾ ദാനിയേൽ, സുനിൽ എസ് ലാൽ, റെനീസ് മുഹമ്മദ് നാസർ തോണ്ട മണ്ണിൽ, കെ വി സുരേഷ് കുമാർ രജനി പ്രദീപ്, എം എച്ച് ഷാജി, എ എം ഇസ്മയിൽ അബ്ദുൾ കലാം ആസാദ്, പി കെ ഇക്ബാൽ, അജിത് മണ്ണിൽ കെ.എം രാജ, നിയാസ് റാവുത്തർ, കെ.പി നൗഷാദ്, ഷാഹിദ ഷാനവാസ്, എം.സിറാജ്, ഏബൽ മാത്യു, മുഹമ്മദ്, ഷെരീഫ്, എം എ സിദ്ദീഖ്, സാം മാത്യു, റോബിൻ ഫിലിപ്പ്, സജിനി മോഹൻ, അംബിക വേണു, അരവിന്ദ്, ആൻസി തോമസ്, ആനി സജി എന്നിവർ പ്രസംഗിച്ചു.