പത്തനംതിട്ട : ശബരിമലമണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി ലീഗല്‍ മെട്രോളജി വകുപ്പ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഔട്ടര്‍പമ്പ എന്നിവിടങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പിലെ ഇന്‍സ്പെക്ടര്‍, ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റ് അടങ്ങിയ സ്‌ക്വാഡിനെ വിന്യസിച്ചു.
തീര്‍ഥാടനകാലത്ത് പ്രവര്‍ത്തിക്കുന്ന കച്ചവടകേന്ദ്രങ്ങളില്‍ നിന്നും വിപണനം നടത്തുന്ന കുപ്പിവെള്ളം ഉള്‍പ്പെടെയുള്ള പായ്ക്ക് ചെയ്ത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിയമാനുസൃതമാണോയെന്ന് ഉറപ്പ് വരുത്തുകയും അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നുണ്ടോയെന്നും മുദ്ര പതിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോയെന്നുമുള്ള പരിശോധനയും നടത്തുന്നുണ്ടെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.
ഭക്ഷ്യസുരക്ഷ : ടോള്‍ഫ്രീ നമ്പര്‍
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പരിലും 8592999666 എന്ന നമ്പറിലും അറിയിക്കാമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.