റാന്നി : ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഗൽ സർവ്വീസസ് വാരാചരണത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷങ്ങളുടെയും ഭാഗമായി സർക്കാർ ഓഫീസുകളിൽ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
പൗരജനങ്ങൾക്ക് വേഗത്തിലുളള നിയമസഹായം ലഭിക്കുന്നതിനു പുറമേ, സർക്കാർ ഓഫീസുകളിൽ പരാതി പരിഹരിക്കാൻ എടുക്കുന്ന കാലതാമസം മൂലം വ്യക്തികൾക്കുണ്ടാകുന്ന നീതി നിഷേധം, സർക്കാർ നഷ്ടപരിഹാര തുകയിൽ ഉണ്ടാകുന്ന വർദ്ധന മൂലമുള്ള റവന്യൂ നഷ്ടം തുടങ്ങിയവയിൽ സർക്കാർ ജീവനക്കാർക്ക് ബോധവൽക്കരണം നല്കുകയായിരുന്നു ക്യാമ്പയിൻ്റെ ഉദ്ദേശ്യം.
റാന്നി താലൂക്ക് തല ഉദ്ഘാടനം റാന്നി തഹസിൽദാർ നവീൻ ബാബു ഉദ്ഘാടനം ചെയ്തു. ലീഗൽ സർവ്വീസസ് അതോറിറ്റി താലൂക്ക് സെക്രട്ടറി എസ്.സന്ദീപ് അധ്യക്ഷത വഹിച്ചു. ലീഗൽ വാളണ്ടിയര്‍ വി.കെ രാജഗോപാൽ, ജോർജ് ഈശാേ, എന്നിവർ ക്ലാസ് നയിച്ചു. ജല അതോറിറ്റി റാന്നി സബ്ഡിവിഷൻ സെക്ഷൻ ഓഫീസിൽ സംഘടിപ്പിച്ച ക്യാമ്പയിൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ ദിലീപ് ഗോപൻ ഉദ്ഘാടനം ചെയ്തു.