Friday, July 4, 2025 7:49 pm

ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം ; എല്‍.ഡി.എഫ് എം പിമാര്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധ സമരം

For full experience, Download our mobile application:
Get it on Google Play

തിരുവന്തപുരം: ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ എല്‍.ഡി.എഫ് എം പി മാര്‍ രാജ്ഭവന് മുന്നില്‍ ഇന്ന് പ്രതിഷേധ സമരം നടത്തി. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ എല്‍.ഡി.എഫ് എം പി മാരുടെ പ്രതിഷേധ സമരം നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ കൊവിഡ് മാനദണ്ഡം പാലിച്ച്‌ സംഘടിപ്പിക്കുമെന്ന് എല്‍ ഡി എഫ് നേതാക്കള്‍ അറിയിച്ചു.

പ്രഫുല്‍ പട്ടേല്‍ എന്ന സംഘപരിവാര്‍ ഏജന്റിനെ മുന്നില്‍ നിര്‍ത്തി ലക്ഷദ്വീപ് ജനതയോട് പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധം അവസാനിപ്പിക്കണം. അധിനിവേശത്തിന്റെ യുക്തികള്‍ കൊണ്ട് ഒരു ജനതയുടെ ജീവിതത്തെ തീരാദുരിതത്തിന്റെ തടവിലാക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം, ജനങ്ങളെ അടിച്ചമര്‍ത്താന്‍ രൂപം കൊടുത്ത കരിനിയമങ്ങള്‍ പിന്‍വലിക്കണം, ലക്ഷദ്വീപിലെ ജനപ്രതിനിധികളില്‍ നിന്നും കവര്‍ന്നെടുന്ന അധികാരങ്ങളും അവകാശങ്ങളും തിരിച്ച്‌ നല്‍കണം, സര്‍വീസില്‍ നിന്നും പിരിച്ച്‌ വിടപ്പെട്ട മുഴുവനാളുകളെയും തിരിച്ചെടുക്കണം എന്നിവയാണ് ആവശ്യം.

ഇതു കൂടാതെ ഏകാധിപതിയായ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം. ദ്വീപിന്റെ സാംസ്കാരിക ജീവിതത്തെ, മനുഷ്യരുടെ ഭക്ഷണ ശീലത്തെ ഉള്‍പ്പടെ നിയന്ത്രിക്കുവാനുള്ള വികൃത നീക്കം അനുവദിച്ചു കൊടുക്കരുത്. ചരക്കു നീക്കമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേരളവുമായുള്ള ജൈവിക ബന്ധം അറുത്തുമാറ്റാന്‍ അനുവദിക്കരുത്. ലക്ഷദ്വീപിനൊപ്പമാണ് ജനാധിപത്യത്തിനൊപ്പമാണ് എല്‍ ഡി എഫ് എന്നും നേതാക്കള്‍ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജിന് പിന്തുണയുമായി കോന്നി എംഎൽഎ അഡ്വ. കെ യു ജെനീഷ് കുമാർ

0
പത്തനംതിട്ട : വീണ ജോർജിന് പിന്തുണയുമായി കോന്നി എംഎൽഎ അഡ്വ. കെ...

ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി...

ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വി.എന്‍ വാസവന്‍ ; മകളുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്ന്...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച്...

വന്ധ്യത ചികിത്സ ഫലം കണ്ടില്ല ; എറണാകുളം ബ്രൗൺ ഹാൾ ഇൻറർനാഷ്ണൽ ഇന്ത്യ ഫെർട്ടിലിറ്റി...

0
കൊച്ചി: വന്ധ്യത ചികിത്സയ്ക്ക് എത്തിയ ദമ്പതികൾക്ക് കൃത്രിമ ബീജസങ്കലനം വഴി കുട്ടികളുണ്ടാകാൻ...