കോന്നി : ആൾ താമസമുള്ള ഷെഡിൽ ഉണ്ടായിരുന്ന വളർത്തുനായയെ പുലി പിടിച്ചു. കരിമാൻതോട് പൂച്ചക്കുളത്ത് കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ ആണ് സംഭവം. പൂച്ചക്കുളം അനില ഭവനിൽ അനിൽ കുമാറിന്റെ വളർത്തുനായയെ ആണ് പുലി പിടിച്ചത്. രണ്ട് നായകൾ ആണ് ഷെഡിൽ ഉണ്ടായിരുന്നത്. രാത്രിയിൽ നായ കുരക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ പുലി നായയെ പിടിക്കുന്നതാണ് കണ്ടതെന്ന് അനിൽ കുമാർ പറയുന്നു. ഗുരുനാഥൻമണ്ണ് ഫോറെസ്റ്റെഷൻ പരിധിയിൽ ആണ് സംഭവം. വനപാലകരെ വിവരം ധരിപ്പിച്ചതിനെ തുടർന്ന് ഇവർ സ്ഥലത്ത് എത്തി പരിശോധന നടത്തി. പ്രദേശത്ത് ക്യാമറ സ്ഥാപിക്കുമെന്നും വനപാലകർ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.