Friday, May 2, 2025 4:31 pm

കുഷ്ഠരോഗനിര്‍മാര്‍ജന ഭവന സന്ദര്‍ശനം ജനുവരി 30 മുതല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായുള്ള കുഷ്ഠരോഗ നിര്‍ണയ കാമ്പയിന്‍ അശ്വമേധം 6.0, ബോധവത്കരണ പരിപാടി സ്പര്‍ശ് എന്നിവ ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ ജില്ലയില്‍ നടക്കും. കുഷ്ഠരോഗനിര്‍മാര്‍ജനത്തിന് എല്ലാ വകുപ്പുകളുടെയും ഏകോപിത പ്രവര്‍ത്തനം അനിവാര്യമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. കുഷ്ഠരോഗനിര്‍മാര്‍ജനത്തിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു  അദ്ദേഹം. രോഗലക്ഷണങ്ങള്‍ പ്രാരംഭഘട്ടത്തില്‍ കണ്ടെത്തി ചികിത്സ നല്‍കണം. കുട്ടികളിലെ രോഗനിര്‍ണയത്തിന് പ്രത്യേക പരിശോധന ആവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു. കാമ്പയിന്റെ ഭാഗമായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് തയ്യാറാക്കിയ പോസ്റ്ററും ഫ്ലാഷ് കാര്‍ഡും കളക്ടര്‍ പ്രകാശനം ചെയ്തു.

ആശ പ്രവര്‍ത്തകയും പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകനുമടങ്ങുന്ന സംഘം കാമ്പയിന്റെ ഭാഗമായി വീടുകള്‍ സന്ദര്‍ശിച്ച് കുഷ്ഠരോഗലക്ഷണങ്ങള്‍ കണ്ടുപിടിച്ച് രോഗനിര്‍ണയത്തിനും തുടര്‍ ചികിത്സയ്ക്കുമുള്ള സഹായം നല്‍കും. ഇതിനായി 1091 സംഘങ്ങളിലായി 2182 വോളന്റിയര്‍മാരെ പരിശീലനം നല്‍കി നിയോഗിച്ചിട്ടുണ്ട്. ഭവനസന്ദര്‍ശനത്തിന് എത്തുന്ന ആരോഗ്യപ്രവര്‍ത്തകരുമായി എല്ലാവരും സഹകരിക്കണമെന്നും വകുപ്പുകളുടെ ഏകോപനത്തിലൂടെ കാമ്പയിന്‍ വിജയകരമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.എസ് സേതുലക്ഷ്മി, ഡെപ്യൂട്ടി ഡിഎംഒ ഡോ. ഐപ്പ് ജോസഫ്, വിവിധ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ്

0
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ്....

സംസ്‌കൃത സർവ്വകലാശാലയിൽ നൂറോളം ഗസ്റ്റ് ലക്ചറർ ഒഴിവുകൾ ; അവസാന തീയതി മെയ് 12

0
കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളിൽ നൂറോളം...

ഒരിപ്രം ശ്രീനാരായണ കൺവെൻഷൻ തുടങ്ങി

0
മാന്നാർ : എസ്എൻഡിപി യോഗം 3333-ാം നമ്പർ ചെന്നിത്തല ഒരിപ്രം സഹോദരൻ...

കൊച്ചി കോർപ്പറേഷനിലെ ഓവർസിയർ എ.സ്വപ്നയെ സസ്പെൻഡ് ചെയ്തു

0
കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ഓവർസിയർ എ സ്വപ്നയെ സർവീസിൽ നിന്ന് സസ്പെൻഡ്...