തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഡിവൈഎഫ്‌ഐ ഓഫീസിലാണ് ഭീഷണിയുമായി ഊമക്കത്ത് ലഭിച്ചത്. പോപ്പുലര്‍ ഫ്രണ്ട് സംഘടനയെ വിമര്‍ശിച്ചാല്‍ ഇരുവരെയും വധിക്കുമെന്നാണ് കത്തിലുള്ളത്. പിണറായിയെ കൂടാതെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനും വധ ഭീഷണിയുണ്ട്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് ഊമക്കത്തിലൂടെ വധഭീഷണി
RECENT NEWS
Advertisment